ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാംപാദം. 23


മേഘങ്ങൾ തടിനികൾ വജ്രങ്ങൾ ധൂമങ്ങളും
രാജസൂയാശ്വമേധാദിക്രതുഭേദങ്ങളും
വാജപേയാദികളും മനുക്കൾ പിതൃക്കളും
ഗായത്ര്യാദികളായ മന്ത്രങ്ങൾ തന്ത്രങ്ങളും
ആയുഷ്യാദികളുപവേദങ്ങളായുള്ളതും
നാരദാദികളാകും ദേവതാപസന്മാരും
വാരിജോല്പലതുളസ്യാദിയാം പുഷ്പങ്ങളും
ദാനങ്ങൾ തുലാപുരുഷാദികളായുള്ളതും
ഗാനങ്ങൾ ഭേരുണ്ഡസാമാദികളായുള്ളതും
അസ്ത്രങ്ങൾ സുദർശനാദികളായുള്ളവയും
ഉത്തമപ്രയാഗാദിയാം മഹാസ്ഥലങ്ങളും
ഉർവശീതിലോത്തമാമേനകാരംഭാദിയം
സ്വർവേശ്യാജനങ്ങളും പ്രാണാദിവായുക്കളും
ധാതാവും നാരായണമൂൎത്തിയും മഹേശനും
നാദബ്രഹ്മവും പ്രണവാദിമന്ത്രിധാരവും
വാണിയും ലക്ഷ്മീ ഗൌരി ലജ്ജയും കീൎത്തി ശ്രദ്ധ
ജാനകീ തുഷ്ടി പുഷ്ടി ബുദ്ധിയും മേധാ ധൃതി
മനിനീജനമരുന്ധത്യനസൂയാദിയും
രതിയും കന്ദൎപ്പനും ചന്ദ്രനും പാവകനു-
മൃതുജാലങ്ങൾ വസന്താദിയാം കാലങ്ങളും
മന്ദാൎക്കഗുരുശുക്രസൌമ്യാദിഗ്രഹങ്ങളും
ഉത്തമതപോധനനാകിയ മരീചിയു-
മത്രിയുമംഗിരസ്സും പുലസ്ത്യൻ പുലഹനും
ക്രതുവും ഭൃഗുതാനും ദക്ഷനും പത്നികളും
കാമധേന്വാദിപശുവൃന്ദവും തൃണാദിയും
യക്ഷരാക്ഷസഗന്ധൎവോരഗസിദ്ധന്മാരും
പക്ഷവത്സരകല്പപ്രഭൃതികാലങ്ങളും
ഭൂതവും ഭവിഷിത്തും വൎത്തമാനവും‌പിന്നെ
മാധവനുടെയവതാരമൂൎത്തികൾ ഭേദം
ഭരതസൌമിത്രിശത്രുഘ്‌നന്മാർ വിഭീഷണൻ
മരുദാത്മജനാദിത്യാത്മജൻ കപികളും
യാതൊന്നു ജഗതി കാണായതും കേൾക്കായതും

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/23&oldid=174382" എന്ന താളിൽനിന്ന് ശേഖരിച്ചത്