താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/23

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭-ാം ആഴ്ച.

൧. ഉ

ഉറ. ഉറി. ഉപ്പു.

ഉന്നം. ഉറ്റി. ഉപ്പേരി.

ഉടുപ്പു. ഉടനെ. ഉറവു.

െ ഉ


൨. ഊ

ഊര. ഊറി. ഊതി.

ഊനം. ഊറ്റം. ഊട്ടു.

ഊറൽ. ഊമൻ.

ഉ ഊ

റ+ഉ=റു റ+ഊ=റൂ


൩. പരീക്ഷ.

ഉറിമേൽ ചട്ടി വെച്ചു.

ഉറവിൽ ഉപ്പു രസം.

തീ ഊതി ഉടുപ്പിൽ തീ പറ്റി.

ഉപ്പേരി തന്നാൽ തിന്നാം.

ഉന്നം നിറച്ച മെത്ത മെച്ചം തന്നെ.

ഊറ്റം നടിച്ചു തോറ്റു.

ഊമനെ പരിഹസിച്ചാൽ പാപം.

To the Teacher: 'ൗ' എന്ന ദീൎഘം 'ന' എന്ന അക്ഷരത്തിൽനിന്നുണ്ടാക്കി പഠിപ്പിക്കാം. അങ്ങിനെ തന്നെ പുള്ളിയിൽനിന്നു 'ഉ' എന്ന അക്ഷരം ഉണ്ടാക്കുന്നതും.