രുന്നു. ഈനടപ്പു തങ്ങളിടെ വസ്തുക്കളെ കഴിയുന്നതും നല്ലവിധത്തിൽ ഉപയോഗപ്പെടുത്തിവന്ന പരിശ്രമ ശീലന്മാരായ കുടികൾക്കു സങ്കടമായിട്ടുള്ളതാകയാൽ ഇതു നിറുത്തപ്പെട്ടു. ഇപ്പോൾ കുടികൾക്കു അവരിടെ വസ്തുക്കളെ നന്നാക്കി കൂടുതൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിയ്ക്കയും സംസ്ഥാനം ഒട്ടുക്കു അടുത്തതവണ കണ്ടെഴുത്തു നടത്തുന്നതുവരെ ഈവിധമുള്ള വൃക്ഷങ്ങൾക്കു കരം പതിക്കുമെന്നുള്ള ഭീതി കൂടാതെ തന്നെ ഈ വൃക്ഷങ്ങളുടെ ഫലങ്ങളെ നിൎബ്ബാധമായി അനുഭവിക്കയും ചെയ്യാം
(൭) കക്ഷികൾക്കു സമൻസു അയച്ചു വരുത്തുന്നതിനും അവരെകൊണ്ടു ആധാരങ്ങൾ ഹാജരാക്കിക്കുന്നതിനും റവന്യു ഉദ്യോഗസ്ഥന്മാൎക്കു അധികാരം കൊടുക്കുന്നതിനായി ൧൦൬൩-ാമാണ്ടത്തെ ൫-ാം റഗുലേഷനായ റവന്യുസമൻസു റഗുലേഷനും അധികാരം കൂടാതെ ഗവൎമെന്റു ഭൂമികളെ കൈവശപ്പെടുത്തി അനുഭവിക്കുന്നതിനെ തടുക്കുന്നതിനായി ൧൦൬൭-ാമാണ്ടത്തെ ൨-ാം റഗുലേഷനായ സൎക്കാർ ഭൂമിസംരക്ഷണം റഗുലേഷനും കരം പിരിക്കുന്ന വിധത്തെ സൌകൎയ്യപ്പെടുത്തുന്നതിനായി ൧൦൬൮-ാമാണ്ടത്തെ ൧-ാം റഗുലേഷനും നടപ്പാക്കപ്പെട്ടു. അകന്ന കൂറ്റുകാരെ ദത്തെടുക്കുന്നതിനുള്ള അടിയറപീസു നിറുത്തൽ ചെയ്തതും ഈ സംസ്ഥാനത്തിൽ ഏതാനും പ്രദേശങ്ങളിൽമാത്രം നടപ്പുണ്ടായിരുന്ന കരിവു കണ്ടെഴുതുന്ന നടപ്പിനെ തുല്യാവസ്തയിലുള്ള മറ്റുപ്രദേശങ്ങളിൽ നടപ്പാക്കിയതും താഴ്ന്ന ഭൂമികളിൽ തെയില കൃഷിക്കായി കുറഞ്ഞ കരത്തിനു ഭൂമിപതിച്ചു കൊടുക്കുന്നതിനു നിശ്ചയിച്ചതും കുടികളുടെ ഗുണത്തിനായി നിശ്ചയിക്കപ്പെട്ട മറ്റു ഏൎപ്പാടുകളിൽ ചിലതാകുന്നു.
ഈ ഏർപ്പടുകളുടെ എല്ലാം സമഷ്ടിയായ ഫലംകൃഷി ചെയ്യപ്പെട്ടുവരുന്ന ഭൂമിയുടെ വിസ്താരത്തിലും മുതലെടുപ്പിലും കൂടുതൽ ഉണ്ടെന്നുള്ളതാകുന്നു. മുമ്പിൽ ഇരുന്നതിൽ ൧൦ാക്കു ൬൧ വീതം നിലം നെൽകൃഷിയിൽ കൂടുതലായിട്ടുണ്ടു. പറമ്പുകളും നെൽ