മുതലായ വില പിടിച്ച വൃക്ഷങ്ങളെ പ്രത്യേകം തോട്ടങ്ങൾ ഉണ്ടാക്കിയും വളൎത്തിവരുന്നു. വിദേശിയ വൃക്ഷങ്ങളെ ൟ വനങ്ങളിൽ നട്ടുവളൎത്തുന്നതിനു ക്രമമായ ഏൎപ്പാടുകൾ ചെയ്യപ്പെട്ടിട്ടുണ്ടു.
കുരുമുളകും ഏലക്കായും ൟ നാട്ടിലെ രണ്ടുപ്രധാനപ്പെട്ട വിളവുകളാകുന്നു. ഇവ കുത്തകച്ചരക്കുകളായിരുന്നു. എന്നാൽ കുത്തക ഏൎപ്പാടു ഏലക്കാവിളവിനു തടസ്ഥമല്ലാതെ ആ കൃഷിയുടെ വൎദ്ധനക്കു അനുകൂലമല്ലെന്നുകണ്ടു കുത്തക ഏൎപ്പാടിനെ ഏലമലയിൽ മിക്കഭാഗങ്ങളിലും ൧൮൯൩ാം വൎഷത്തിൽ നിൎത്തൽചെയ്തു ഏലത്തോട്ടങ്ങൾക്കു കരം ഏൎപ്പെടുത്തി. ൟ പുത്തൻ ഏൎപ്പാടു അനുസരിച്ചു കുടികൾക്കു ൟ തോട്ടങ്ങളിൽ സ്ഥിരമായ അനുഭവാവകാശം ലഭിച്ചിട്ടുണ്ടു. എന്നാൽ അവരവരുടെ തോട്ടത്തെ ഇഷ്ടംപോലെ സൎക്കാരിലേക്ക് ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള അവകാശവും അവൎക്കുണ്ടു.
ഇറക്കുമതിയൊ കയറ്റുമതിയൊ ചെയ്യപ്പെടുന്ന മിക്ക ചരക്കുകൾക്കും തീരുവയുണ്ടായിരുന്നു. ൧൮൩൫ാം വൎഷത്തിൽ ഈ സംസ്ഥാനവും ബ്രിട്ടീഷ് ഗവൎമ്മേന്റും തമ്മിൽ തുറമുഖ സംബന്ധമായ ഒരു ഉടമ്പടിചെയ്തു. അതനുസരിച്ചു കച്ചവടസംബന്ധമായി ൟ രണ്ടു സംസ്ഥാനങ്ങളിലും ചരക്കുകൾക്കു ചുമത്തിവന്ന തീരുവകളിൽ ചിലവ നിറുത്തൽചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഇൻഡ്യയിൽ നടപ്പുള്ള ഇറക്കുമതി താരിപ്പിനെത്തന്നെ യാതൊരു ഭേദവുംകൂടാതെ ൟ ഉടമ്പടി അനുസരിച്ചു ൟ സംസ്ഥാനത്തും ഉപയോഗിക്കാൻ നിൎബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഓരോകാലത്തും ഇറക്കുമതി താരിപ്പിൽ ബ്രിട്ടീഷ്ഗവൎമ്മേന്റുകാർ ചെയ്തുവരുന്ന ഭേദങ്ങളെ ഇവിടെ സ്വീകരിച്ചു വരുന്നു. കയറ്റുമതിച്ചരക്കു കളുടെവകക്കു ൟ സംസ്ഥാനത്തേക്കു പ്രത്യേകമായി താരിപ്പുണ്ടു. എന്നാൽ കയറ്റുമതി തീരുവകഴിയുന്നതും കുറവായതാരിപ്പിൽ ഏൎപ്പെടുത്തുന്നതാണ് സംപ്രദായം. പുൽത്തൈലം, കൂവനീറു, വെളിച്ചെണ്ണ, ഇലവുതടി, ഇലവിൻപലക, ഉണക്കമീൻ ഇവക്കുള്ള കയറ്റുമതി തീരുവയെ