ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20



ദണ്ഡനീതി.


ദണ്ഡനീതിയെ സംബന്ധിച്ചുള്ള നിയമവും ക്രിമിനൽ കോൎട്ട്കളുടെ ഘടനയും ബ്രിട്ടീഷ് ഇൻഡ്യയിൽ ഉള്ളതുപോലതന്നെയാകുന്നു. ഇൻഡ്യയിൽ ശിക്ഷാനിയമവും ക്രിമിനൽ നടപടി നിയമവും ഏതാനും ഭേദഗതികളോടുകൂടി ൟ സംസ്ഥാനത്തെ നിയമങ്ങളായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ൟ നിയമങ്ങളും ഉപ്പു, കലാൽ, അവിൻമുതലായി മുതലെടുപ്പിന്റെ രക്ഷക്കു മുഖ്യമായി ആവശ്യമുള്ളവയും ബ്രിട്ടീഷ് ഇൻഡ്യയിൽ ഈ വിഷയങ്ങളെപറ്റിയുള്ള നിയമങ്ങളെ അനുവൎത്തിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ളവയും ആയ ഏതാനും പ്രത്യേക നിയമങ്ങളും ൟ സംസ്ഥാവത്തിലെ ദണ്ഡനീതികളാകുന്നു. ബ്രിട്ടീഷ് ഇൻഡ്യയിലെ എന്നപോലെ മൂന്നുതരം മജിസ്ത്രേട്ടന്മാരുമുണ്ടു. ദണ്ഡനീതി നടത്തുന്നവകക്കായി ൟ സംസ്ഥാനത്തെ ആറു ഡിസ്ത്രിക്റ്റ്കളായി വിഭജിച്ചിരിക്കുന്നു ഇവ ഓരോന്നിനും മേലാവായി ഓരോ ഡിസ്ത്രിക്റ്റ് മജിസ്ത്രേട്ടുണ്ടു. ൟ ഉദ്യോഗസ്ഥൻ തന്റെ ഡിസ്ത്രിക്റ്റിലുള്ള കീഴ്മജിസ്ത്രേട്ടുകളുടെ മേലാവായും നേതാവായും കാൎയ്യംഭരിച്ചുവരുന്നു.

ബ്രിട്ടീഷ് ഇൻഡ്യയിൽ ഓരോതരം ക്രിമിനൽ കോൎട്ടുകൾക്കു ഉള്ള അധികാരങ്ങൾതന്നെ ഇവിടെ അവയ്ക്കു ശരിയായ ക്രിമിനൽ കോൎട്ടു്കളും നടത്തിവരുന്നൂ. എന്നാൽ മരണശിക്ഷയൊ ജീവപൎയ്യന്തം തടവിനുള്ള ശിക്ഷയൊ മഹാരാജാവു കല്പിച്ചനുവദിച്ചല്ലാതെ നടത്തിക്കാൻ പാടില്ലാ. മരണശിക്ഷയൊ ജീവപൎയ്യന്തം തടവിനുള്ള ശിക്ഷയൊ അനുവദിക്കുന്നതിലെക്കായി കൊട്ടാരത്തിലെയ്ക്കയക്കുന്നതിനു മുമ്പെ ആകേസിനെ സംബന്ധിച്ചു ബ്രിട്ടീഷ് റസിഡന്റിന്റെ അഭിപ്രായവും ഉപദേശവും അറിയുന്നതിലെക്കായി ആകേസിലെ റിക്കാർഡുകൾ ബ്രിട്ടിഷ് റസിഡന്റിനു നിയമേന അയയ്ക്കപ്പെട്ടുവരുന്നു.


യൂറോപ്യൻ ബ്രിട്ടീഷ് പ്രജകൾ.


൧൮൬൮- വൎഷംവരെ യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജകൾ ഈ സംസ്ഥാനത്തിലുള്ള സാധാരണ ക്രിമിനൽ കോൎട്ടു

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/26&oldid=174432" എന്ന താളിൽനിന്ന് ശേഖരിച്ചത്