ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പൊതുവക മരാമത്തു.


കാൎയ്യനിൎവാഹകന്മാർ.


കാൎയ്യനിൎവാഹകന്മാർ മരാമത്തു പണികൾ നടത്തുന്ന വകക്കു രണ്ടു ഇനത്തിൽഉള്ള ഡിപ്പാൎട്ടുമെൻറുകൾ ഉണ്ടു. അവ ചീഫ്എഞ്ജിനീയരിടെ ആധ്യക്ഷത്തിൽഉള്ള എഞ്ജിനീയർ ഡിപ്പാൎട്ടുമെന്റും ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ മുതലായ പലവകപ്പണികൾ നടത്തുന്നതിനായി ചുമതലപ്പെട്ട മരാമത്തു ഡിപ്പാൎട്ടുമെന്റും ആകുന്നു. പൊതുവക മരാമത്തു പണികൾക്കു ആണ്ടുതോറും കൂടുതലായി പണം ചിലവു ചെയ്യപ്പെട്ടുവരുന്നു. പണികൾ അധികമായതോടുകൂടി സിൽബന്തികളും കൂട്ടപ്പെട്ടു. എഞ്ജിനീയർ ഡിപ്പാൎട്ടുമെൻറും നവീകരിക്കപ്പെട്ടു. സംസ്ഥാനം ൬ ഡിവിഷനായി വിഭജിക്കപ്പെട്ടു. ഉദ്യോഗസ്ഥന്മാരും വളരെ കൂടുതലായി നിയമിക്കപ്പെട്ടു. ഈ ഡിപ്പാൎട്ടുമെന്റിൽ നിന്നും നടത്തുന്ന പണികൾ, സൎക്കാർ വക കെട്ടിടങ്ങൾ, ഗതാഗതത്തിനുള്ള മാൎഗ്ഗങ്ങൾ, ശാസ്ത്രാഭ്യാസം ചെയ്തിട്ടുള്ളവരുടെ പരിശോധനത്തിന്മേൽ നടത്തിക്കപ്പെട്ട പലവക പണികൾ, കൃഷിമരാമത്തു പണികൾ ഇവയെ പണിയിക്കയും അറ്റകുറ്റം തീൎക്കയും സ്വസ്ഥിതിയിൽ വച്ചുപാലിക്കയും ചെയ്കയാകുന്നു.

കെട്ടിടങ്ങൾ


൧൦൬൦-ാമാണ്ടിനിപ്പുറം അനേകം സൎക്കാർ കെട്ടിടങ്ങൾ കെട്ടപ്പെട്ടിട്ടുണ്ടു. പറവൂരിൽ ജില്ലാകോൎട്ടും മുൻസിപ്പുകോൎട്ടും താലൂക്കു കച്ചേരിയും മറ്റു കച്ചേരിസ്ഥലങ്ങളും ചെങ്കോട്ടയിലും തൊടുപുഴയിലും മുൻസിപ്പുകോൎട്ടും താലൂക്കു കച്ചേരിയും മറ്റു കച്ചേരികളും; ആലപ്പുഴയിലും നാഗരുകോവിലിലും ജില്ലാകോൎട്ടുകളും തിരുവനന്തപുരത്തു ഹജൂർ കച്ചേരിയിൽ കൂടുതൽ കെട്ടിടങ്ങളും; കനകക്കുന്നിൽ മഹാ സത്രശാലയും ഊളമ്പാറയിൽ (ഗോൾഫ്ഗ്രൗണ്ടു) ആയുധാഭ്യാസ ശാലയും, തിരുവനന്തപുരത്തു സ്ത്രീ ചികിത്സയ്ക്കും ബാലചികിത്സയ്ക്കും ഉള്ള ആശുപത്രിയും

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/32&oldid=174439" എന്ന താളിൽനിന്ന് ശേഖരിച്ചത്