ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27


കുഷ്ഠരോഗികളുടെ ആശുപത്രിയും; കാളെജിൽ രസായന തന്ത്രശൊധനക്കു ശാലയും; സ്ത്രീകൾക്കു ഉൽകൃഷ്ടവിദ്യാശാലയും പെൺനാൎമ്മൽസ്ക്കൂളും. കരകൌശലവിദ്യാശാലയും, കൊല്ലത്തുഇംഗ്ലീഷ് ഹൈസ്ക്കൂളും, മറ്റനേകം പാഠശാലകൾ, ആശുപത്രികൾ, വൈദ്യശാലകൾ അഞ്ചൽ ആപ്പീസുകൾ, പോലീസു സ്റ്റേഷൻ മുതലായകെട്ടിടങ്ങളും ഈ കാലത്തിനിടയ്ക്കു കെട്ടപ്പെട്ടവയാകുന്നു. തിരുവനന്തപുരത്തുള്ള വിക്റ്റോറിയാ ജൂബിലിടൌൺ ഹാളിനുള്ള ചിലവിൽ ഒരുപങ്കു ജനങ്ങൾ പിരിച്ചെടുത്ത പണമാണെങ്കിലും അതു കെട്ടിയതു എഞ്ജീനീയർ ഡിപ്പാൎട്ടുമെൻറുകാർ ആകുന്നു. മഹാരാജ്ഞിയുടെ ഡയമണ്ടു ജൂബിലിയുടെ സ്മാരകമായി ഒരു പബ്‌ളിൿ ലൈബ്രരി കെട്ടീട്ടുണ്ടു.


ഗതാഗതമാൎഗ്ഗങ്ങൾ.


൧൦൬൦ാമാണ്ടിൽ ആകെ ൧൧൫൦ മൈൽസു ദൂരം റോഡ്കൾ ഉണ്ടായിരുന്നു ൧൦൭൦ ൽ ൩൦൨൧ മൈൽസു ദൂരം റോഡ്കൾ ഉണ്ടു. ഇതിൽ ൩൫൦ മൈൽസു നീളത്തിൽ റോഡ്കൾ വെട്ടുന്നതിനായി ചെയ്തിട്ടുള്ള ഛായകൾ ഉൾപ്പെട്ടിട്ടില്ലാ. തിരുവനന്തപുരത്തിനും തിരുനൽവേലിക്കും മധ്യേആയി വളരെ കച്ചവടസാമാനങ്ങൾ കൊണ്ടുപോകുന്നതായ പ്രധാനപ്പെട്ട തെക്കൻ റോഡ്ഡ് ഒന്നരലക്ഷം രൂപാ ചിലവുചെയ്തു എല്ലായിടത്തും കല്ലിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു. താഴ്ന്ന പ്രദേശത്തുനിന്നു കാപ്പികൃഷിയുംമറ്റും ഉള്ള അത്യുന്നതങ്ങളായ അരണ്യങ്ങളിലേക്കു പോകുന്നതിനു ൧ ലക്ഷം രൂപായോളം ചിലവുചെയ്തുഏകദേശം ദൂരത്തേക്കു ഒരു റോഡ് വെട്ടപ്പെട്ടിരിക്കുന്നു. കൊട്ടയത്തു നിന്നു മധുരജില്ലയുടെ അതിൎത്തിവരെ ചെല്ലുന്ന പീരുമെടു ഘാട്ടു റോഡ്ഡിനെ ൫൵ ലക്ഷംരൂപാ ചിലവുചെയ്തു നന്നാക്കീട്ടുണ്ടു. പരപ്പാർ, വാമനപുരം, തിരുവട്ടാർ, പഴയാർ, മുതലായ അനേകം ആറുകളിൽ പാലങ്ങൾ കെട്ടപ്പെട്ടിട്ടുണ്ടു. റോഡ്കൾ അല്ലാതെയും ഗതാഗതത്തിനു ഉപയോഗപ്പെടുന്നതായും ൨൵ മൈൽസു ദൂരം വള്ളത്തിൽ സഞ്ചരിക്കാവുന്ന തോടുകളും കായലുകളും ഉണ്ടു. ഇവയിലെ അറ്റകുറ്റങ്ങ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/33&oldid=174440" എന്ന താളിൽനിന്ന് ശേഖരിച്ചത്