ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28


ളും ൟ ഡിപ്പാൎട്ടു്മെന്റിൽനിന്നു നടത്തപ്പെട്ടുവരുന്നു. കുടിപാൎപ്പില്ലാത്ത മലകളെയും അരണ്യങ്ങളെയും തള്ളിനോക്കിയാൽ ഓരോ ചതുരശ്രമൈൽ പ്രദേശത്തിനും ഓരോമൈൽ ദൂരമുള്ള റോഡോ തോടോ ഉണ്ടു.


പലവകപണികൾ.


ഏകദേശം ൮൩൦൦ രൂപായോളം ചിലവുചെയ്തു തിരുവനന്തപുരത്തു ഏതാനും റോഡ്കളിൽ ഗാസ്‌വെളിച്ചം ഉണ്ടാക്കിയിരിക്കുന്നതും ചാലക്കടയിലും അവയ്ക്കു സമീപത്തും ആണ്ടുതോറും വെള്ളപ്പൊക്കം ഉണ്ടായികേടുവരുന്നതിനെ തടുത്തു നഗരശുചീകരണത്തെ വൎദ്ധിപ്പിക്കുന്നതിനായി പുത്തരിക്കണ്ടത്തു നിന്നു തോടുവെട്ടീട്ടുള്ളതും, ആലപ്പുഴയിലെ കടൽപ്പാലവും, തിരുവനന്തപുരം പട്ടണത്തു കുഴൽവഴി വെള്ളം കൊണ്ടുവരുന്നതിനുള്ള ഏൎപ്പാടും ൟ ഇനത്തിൽ ഉൾപ്പെടുന്നവയാകുന്നു.


കൃഷിമരാമത്തു്.


കൃഷിയുടെ സംരക്ഷണത്തിനും വൎദ്ധനത്തിനും ആയി ഉദ്ദേശിക്കപ്പെട്ട അനേകം പണികൾ വടക്കെ ഡിവിഷനിൽ നടത്തപ്പെട്ടിട്ടുണ്ടു. പറവൂരും കൈപ്പുഴയിലും കായലിൽ അണകെട്ടി കായലിനെ നിലമാക്കുന്നതിനുള്ള ഏൎപ്പാടും കൈനകരിയിലും പുത്തൻചിറയിലും മുനമ്പത്തും ഉള്ള അണകളും കല്ലടയാറ്റിന്റെ കരയെ കെട്ടി നന്നാക്കിച്ചതും ചാൎക്കരയാറ്റിൽകുറുകെ അണകെട്ടിയതും ൟ വിഷയത്തിൽ ചെയ്യപ്പെട്ട ഏതാനും പണികൾ ആകുന്നു. തെക്കെഡിവിഷനിൽ വിളവു അവിടെ സ്വല്പമായി മാത്രം ഉണ്ടാകുന്ന മഴയേയും പാണ്ഡ്യൻ അണയെന്നും പുത്തൻ അണയെന്നും വിളിക്കപ്പെടുന്ന പഴയ കൃഷിമരാമത്തു പണികൾ വകയായി അവയിൽനിന്നുള്ള കാലുകൾ വഴിയായും കൊണ്ടുവന്നു പായിക്കപ്പെടുന്ന വെള്ളത്തെയും ആശ്രയിച്ചിരിക്കുന്നു. ൟ അണകൾ അറ്റകുറ്റപ്പെട്ട ഉപയോഗമില്ലാതെ പോയിരുന്നു. ഇവ ൧൦൬൦-ാമാണ്ടു നന്നാക്കപ്പെട്ടു. ൟപഴയപണികളെ നന്നാക്കി പൂൎവസ്ഥിതിയിൽ ആക്കുന്നതിനും പു

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/34&oldid=174441" എന്ന താളിൽനിന്ന് ശേഖരിച്ചത്