ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മറ്റൊരു താരാട്ട്

(പുതിയ ഭരണവ്യവസ്ഥക്കിടാവിനെ തൊട്ടിലിൽക്കിടത്തി പാടുവാൻ വേണ്ടി )

ഓമനപ്പന്നികിടാവോ - നല്ല
കോമാളക്കൊട്ടതൻ പൂവോ?

പാതിരാകൂരിരുൾ കുഞ്ഞോ ?-ചേറിൽ-
പാതി മറഞ്ഞുള്ള പോത്തോ?

കൂറ്റ്നാം മണ്ഡലിപ്പാമ്പോ?-തിന്നാ-
ലേറ്റം ചൊറിയുന്ന ചെമ്പോ?

പാഴൂറ്റരോട്ടക്കലമോ?-പെരി-
ച്ചാഴി തുരന്നാ വിലമോ?

കാലകുസൃതിക്കുടുക്കോ?-കാള -
കാലദോഷത്തിൻ മിടുക്കോ

പൊട്ടക്കുളത്തിലെ ചോറോ?-തരം-
കെട്ടുള്ള ചങ്ങാതി കൂറോ?

വോട്ടുപിടിയന്റെ കാറോ ?-ക്ഷേത്ര-
ക്കൊട്ടിലിൽക്കിട്ടുന്ന ചോറോ?

ഓട്ടുപാത്രത്തിലെ തൈരോ?- സന്ധ്യ-
യ്ക്കൂട്ടുപുരയിലെ മോരോ?

ആവണക്കെണ്ണകുഴമ്പോ? മിസ്ടിക് -
കാവ്യമുളതൻ കഴമ്പോ?

ആർക്കും ലഭിക്കാത്ത വോട്ടോ?-വിഷാ-
ദാത്മകന്മാരുടെ പാട്ടോ?

സാൾട്ട്ശിപായിതൻ കൊട്ടോ?-ദോബി -
യോട്ടുക്കുകീറിയ ഷർട്ടോ?

ആരും തുറക്കാത്ത പൂട്ടോ?-നാല്-
വാരം പഴകിയ പിട്ടോ?

കാലിത്തൊഴുത്തിലെക്കുണ്ടോ?-നല്ല-
കാഞ്ഞിരക്കായതൻ തൊണ്ടോ?

  • സഞ്ജയന്റെ ബാലപംക്തിയിൽ കൊടുത്ത കവിത