ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താക്കീത്‌

ആന പോകുന്ന പൂമരത്തിന്റെ
ചോടെ പോകുന്നതാരെടാ?
ആരാന്നാകിലുമോന്നുഞാനിപ്പോൾ
ചേരുന്നമട്ടിൽ ചോന്നേക്കാം :
ഇപ്പേനതുംബിന്നില്ലാ കുത്തുവാൻ
താല്പ്പര്യ -മതു സത്യം താൻ
ആയതു ലാക്കായ്‌ കണ്ടു തോന്ന്യാസ-
മാരുമെറയായ്‌ കാട്ടോല്ലേ!
ശാന്തനെകണ്ടാൽ പച്ചപ്പയ്യെന്ന
ഭ്രാന്താർക്കും വന്നുപോകാല്ലോ!
തഞ്ചമുണ്ടെന്നു കണ്ടുഷസ്സോളം
തസ്കരവൃത്തി ചെയ്യാല്ലേ!
ആനയെപ്പശുവെന്നു ചിന്തിച്ചാ-
ലായതിലുണ്ടേ വൈഷമ്യം!
ഇപ്പെട്രോൾ ടാങ്കിലേന്തിനോക്കുമ്പോൾ
തീപ്പട്ടിക്കൊലുരയ്ക്കൊല്ലോ !
ഒന്നുമുന്നോട്ടു നീങ്ങിയാൽപ്പിന്നെ-
പ്പിന്നോക്കമില്ലന്നോർക്കേണെ!
തൊപ്പി പറ്റുവോർക്കെല്ലാർക്കും കൂടി -
ട്ടൊപ്പം തീർത്തുഞാനിക്കൃതി
നിങ്ങൾക്കില്ലെതുമിന്നിതിലോന്നാൽ
നിങ്ങൾക്കില്ലെതുമിന്നിതിൽ

(സഞ്ജയൻ പുസ്തകം 2 ലക്കം 4 1937 മെയ്‌ 24 പുറം 136)