ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

വിലാപവും പ്രാർത്ഥനയും

 ലോകം നിശ്ചേഷ്ട!മെന്തു ദുർദിഷ്ടം!
 ഹാ, കഷ്ടമേറ്റ,മീനഷ്ടം!
 സർ.കേ.വി. റെഡ്ഡി നായുഡു ഗാരു-
 വോർക്കവയ്യതാൻ!-പുത്തനാം 
 കേബിനെറ്റിങ്കലില്ലെന്നുളളതാം
 കേവലവാർത്ത കേൾക്കവേ,
 പൊള്ളിപോകുന്നു മൽച്ചെവി രണ്ടു-
 മുള്ളം നീറുന്നു വല്ലാതെ!  
 ആ ത്യാഗനിഷ്ഠ, യമ്മഹാബുദ്ധി,
 സത്യസംസ്ഥിതി, സച്ഛീലം,
 മാതൃദുസേവാചാതുര്യം, ശുദ്ധ-
 സ്വാതന്ത്ര്യാകാംക്ഷ, സുസ്ഥൈര്യം,-
 എങ്ങും കാണ്മതില്ലിത്ര നന്മകൾ 
 തിങ്ങീടുമൊറ്റമർത്യനെ!
 എങ്ങും കാനുകില്ലിന്നിമേലിത്ര 
 മംഗളാത്മാവാം  നേതാവെ!
 മാടരാജ്യത്തിലദ്ദിവാൻപണി
 (മൂന്നുകൊല്ലത്തിന്നപ്പുറം)
 വേക്കന്റാകുമെന്നുണ്ടുപോലൊരു
 ലോക്കലായുള്ള സംസാരം 
 ശ്രീമാനാകും സർ. ഷണ്മുഖം കൊച്ചി-
 ശ്ശീമവിട്ടങ്ങു പോകവേ,
 ആക്കൈയ്യിൽനിന്ന് വാങ്ങില്ലേ ഭാരം
 സർ.കേ.വി. റെഡ്ഡി നായുഡു?
 'വാങ്ങട്ടേ!' എന്നായ് സഞ്ജയൻ നിത്യം
 (ഭംഗിവാക്കല്ലേ!) പ്രാർത്ഥിപ്പൂ!
 കൊച്ചിരാജ്യത്തിൻ സൌഭാഗ്യമെന്നാ-
 ലുച്ച്ചിയിലെത്തി പൂർത്തിയായ്!!

(സഞ്ജയൻ, പുസ്തകം 2, ലക്കം7,1937 ജൂലായ്‌ 16 പുറം 214)



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)