ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യക്ഷമായിക്കണ്ടു വിറച്ചു കയ്യെൻ-
ദേഹത്തിലൊന്നായൊരു മിന്നൽ പാഞ്ഞു
അനോമലാൾ തൻ മിഴിനീർ തുടച്ച്-
തപ്പനയത്തും ക്രമമായിരുന്നു. (യുഗ്മകം)

വ്യഥാ, ചമൽക്കാരവിഹീനശുഷ്ക-
പദ്യം പകർത്തുന്ന വലതുകയ്യ
ലാലാക്ഷിണ്യശകണങ്ങളാൽത്താൻ
നിധൗതമായ നൻമലനതെല്ലാം

അസ്സമുഹൂർത്തത്തിലുയർന്നിരുന്നൊ.
മാനന്ദവായ്പിന്റെ ശതാംശമിപ്പോൾ
വർണ്ണയിക്കുവാനാവുകിലെന്റെ പേന-
തുമ്പോ ജഗത്തിൽക്ക്യതക്യത്യമായ് നീ

അല്ലെങ്കിലെന്നല്ല പക്വത ഭാണ്ഡ-
മൊന്നായഴിച്ചിട്ടു നിരത്തിയാലും
നതാംഗിതൻ കാൽത്തളിർവെപ്പുകൂടി.
യംകരിക്കുന്നത് സാധ്യമല്ല.

II



പിന്നീടു ഞാൻ പണ്ടു കഴിഞ്ഞ കാര്യ-
മനുമോർമ്മിക്കുകയായി വീണ്ടും
ഒന്നാമതെൻ ചിന്തയിൽ വന്നതാദ്യ-
സന്ദർശനത്തിൻ കഥയായിരുന്നു.

വാനിങ്കലും മന്നിലുമൊന്നുപോലെ
തുവെൺകളിച്ചാർത്തണിയിച്ച ചന്ദ്രൻ
അന്നാ മുറിക്കുള്ളിലനില്പായി-
ത്തൻപാലൊളിപ്പൂങ്കതിർ ചേർത്തിരുന്നു.

നിശ്ശബ്ദ,മെന്നല്ല, ചരാചരങ്ങ-
ളൊന്നാകെയാശ്ചര്യമിടീ നരന്റെ
ചാപല്യമോ സാഹസമോ നിനച്ചു
നിഷ്കംപമായ് നില്പതുപോലെ തോന്നി!