ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൻകാറ്റിലെങ്ങും ചിതറുന്ന നിൻകേശം
തൻകരപത്രങ്ങളാലൊതുക്കി
നിർത്തുവാനല്ലയോ തൽബാഹുവൃക്ഷണങ്ങ-
ളിത്രയ്ക്കുലയ്ത്തുന്നതിദ്ധരീത്രി?
എങ്ങംബരമാകെ മുടീടും കാർകുഴ-
ലെങ്ങെങ്ങിപ്പാഴ്വേല, ഭക്തിജന്യം?

വാതമോ ശീകരവാഹിനിയായ്: വിണ്ണാറിൽ
സ്നാതയായ് നിൽക്കയോ ശാരദേ, നീ?


III വർഷം
രോഷകലൂഷമായ് നിന്മുഖ;മിത്രമേൽ
ഭീഷണവേഷം ധരിപ്പതെന്തേ?
ഉർവ്വീവിനാശമാം ത്വന്നാടകാങ്കത്തിൻ
പൂർവ്വാംഗമഭ്യസിപ്പിക്കയല്ലി,
കല്പാന്തമേഘഭടന്മാരെയൊക്കെ നീ
കെല്പേറീടുന്ന നടേശജായേ!

ഹാ! ചണ്ഡി, പോവുകതെങ്ങു നീ വാരിദേ-
മേചകകർണ്ണിരഥ*ത്തിലേറി
നിൻപള്ളിവാളൊളി ചിന്നുന്നു; കേൾപ്പു ഞാൻ
നിൻതേരുരുളൊലി, തമ്പുരാട്ടി!
എൻവീണതൻ മൃദുനിക്വണമാണ്ടുപോ-
യീ വൻനിനാദമാം നിർഝരത്തില്;
ചുറ്റുമിരുളായ് മുറിക്കകത്തീക്കൊടും-
കാറ്റെൻ വിളക്കു കെടുത്തുകയാൽ;

ഭീകരം ചണ്ഡികേ! നിൻമൃത്യുതാണ്ഡവം;
ഭീകരം കാളകരാളരൂപം!.....

അല്ലല്ല: മാരണനർത്തനമെന്നോ ഞാൻ
ചൊല്ലിയതിക്കൃപാലോലലാസ്യം?
മേദിനി പാഴ്ത്തരിശാകാതെ കാക്കുവ-
തീ ദിവ്യനൃത്തംതാനാണ്ടുതോറും!
ഈ നാട്യത്തിന്റെ കലാശം ചവിട്ടലീ-
ലാനതമാമിളംപുല്ലുപോലും,
മുത്തിയന്നീടുന്നി:തംബ, നിൻ കാരുണീ-
സുസ്തന്യപോഷിയല്ലോ ധാത്രി.


  • കർണ്ണീരഥം-സ്ത്രീകൾക്കിരിക്കുവാൻ യോഗ്യമായ ഒരു രഥവിശേഷം.