ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അണുതാ -- അണിമാ - ശിവന്റെ അഷ്ടസിദ്ധികളിൽ ഒന്ന്. സിദ്ധി നോക്കുക.

അണ്ഡകടാഹം -- ബ്രഹ്മാണ്ഡത്തിന്റെ തോട്.

അതലം -- ഒരു പാതാളം.

അതലന -- ശിവൻ.

അതികായൻ -- രാവണന്റെ പുത്രനായ ഒരു രാക്ഷസൻ. ലക്ഷ്മണനാൽ കൊല്ലപ്പെട്ടു.

അതികൃതി -- നാലു പാദവും ഓരോ പാദത്തിൽ ൨൦ അക്ഷരങ്ങളും ഉള്ള ഒരു വൃത്തം.

അഭിഗ്രഹങ്ങൾ -- ഗ്രഹങ്ങളുടെ വിഷയങ്ങൾ. അവമനം, നാമം, രസം, രൂപം, ശബ്ദം, കാമം, കർമ്മം, സ്പർശം ഇങ്ങനെ എട്ടു. ഇവയുടെ ഗ്രഹങ്ങൾ വായു, പ്രാണൻ, വാൿ, ജിഹ്വ, ചക്ഷുസ്സ്, ശ്രോത്രം, മനസ്സ്, ഹസ്തം, ത്വൿ ഇവയാകന്നു.

അതിജഗതി -- പാദത്തിൽ ൧൩ അക്ഷരങ്ങളുള്ള ഒരുകൂട്ടം വൃത്തം.

അതിഥി -- കുമുദവതിയിൽ കുശന്റെ പുത്രൻ. രാമന്റെ പൗത്രൻ.

അതിഥിഗ്വൻ -- ദേവകളുടെ സഹായത്താൽ ശംബരനെ ജയിച്ച ദിവോദാസന്റെ ഒരു പേരു.

അതിദേവൻ -- ശിവൻ.

അതിധൃതി -- പാദത്തിൽ ൧൯ അക്ഷരങ്ങളുള്ള ഒരുകൂട്ടം വൃത്തം.

അതിബലാ -- ൧. വിശ്വാമിത്രൻ രാമനെ പഠിപ്പിച്ച ഒരു മന്ത്രം, ൨. ദക്ഷന്റെ ഒരു പുത്രി.

അതിഭീ -- ഇന്ദ്രന്റെ വജ്രായുധത്തിന്റെ മിന്നൽ.

അതിരുചിരാ -- രണ്ടു വൃത്തങ്ങളുടെ പേരു.

അതിവാഹകൻ -- ഒരു ശരീരം മരിച്ചശേഷം ജീവനെ മറെറാരു ശരീരത്തിലേക്കു കൊണ്ടു പോകുന്ന ദേവൻ.

അതിവീരപാണ്ടിയാൻ -- പുരാതനകാലത്തിലെ ഒരു പാണ്ഡ്യരാജാവ്. വല്ലഭദേവൻ എന്നും പേരു. തമിഴനൈഷധത്തിന്റെ കർത്താവെന്നു വിചാരിച്ചുവരുന്നു.

അതിശക്വരി -- പാദത്തിൽ ൧൫ അക്ഷരങ്ങളുള്ള ഒരുകൂട്ടം വൃത്തം. ൧൮ മാതിരികളുണ്ട്.

അതിശയോക്തി -- ഒരലങ്കാരം.

അതിശയിനീ -- ഒരു വൃത്തം. ചിത്രലേഖാ എന്നും പേരുണ്ട്.

അതൃഷ്ടി -- പാദത്തിൽ ൧൭ അക്ഷരങ്ങളുള്ള ഒരുവൃത്തം.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/13&oldid=218646" എന്ന താളിൽനിന്ന് ശേഖരിച്ചത്