ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അകലോചനൻ -- ൧യ ശിവൻ ൨. ഇന്ദ്രൻ..

അന്തകൻ -- യമൻ.

അന്താതി(ദി) -- തമിഴിൽ അക്ഷരശ്ലോകരൂപത്തിലുള്ള കൃതികൾ. ഒരു ശ്ലോകത്തിന്റെ അന്ത്യാക്ഷരം പിന്നത്തെ ശ്ലോകത്തിന്റെ ആദ്യാക്ഷരം ആയിരിക്കും.

അന്തഃകരണം --ബുദ്ധി, അഹങ്കാരം, മനസ്സ്, ചിത്തം ഇവ കൂടിയത്.

അന്തിവർണ്ണൻ -- സന്ധ്യ പോലെ ചുവപ്പുള്ളവൻ. ശിവൻ.

അന്ധകൻ -- കാശ്യപന്റെയും ദിതിയുടെയും പുത്രനായ ഒരു രാക്ഷസൻ. ആയിരം തലകളും ഭുജങ്ങളും രണ്ടായിരം കണ്ണുകളും കാലുകളും ഉണ്ടായിരുന്നു. എങ്കിലും കുരുടനെ പോലെ നടക്കുന്നതു കൊണ്ട് അന്ധകൻ എന്നു പേരു വന്നു. സ്വർഗ്ഗത്തിൽ നിന്നും പാരിജാതവൃക്ഷം മോഷ്ടിച്ചു കൊണ്ടുപോവാൻ നോക്കിയപ്പോൾ ശിവനാൽ കൊല്ലപ്പെട്ടു. ഇവൻ ഒരിക്കൽ പാർവ്വതിയെ മോഷ്ടിച്ചു കൊണ്ടുപോവാൻ ശ്രമിച്ചു എന്നു മത്സ്യപുരാണത്തിൽ പറഞ്ഞിരിക്കുന്നു. ൨. ശ്രുതിപ്പെട്ട അന്ധകവൃഷ്ണിവംശം സ്ഥാപിച്ച ഒരു യാദവൻ. യുധാജിത്തിന്റെ പുത്രൻ.

അന്ധകാരി -- (രിപു, ശത്രു, ഘാതി) ശിവൻ.

അന്നപൂർണ്ണാ -- പാർവ്വതി, ചിത്തിരമാസത്തിൽ ഉത്സവം.

അന്യാപദേശശതകം -- നീലകണ്ഠൻ എന്നൊരു കവി ഉണ്ടാക്കിയ ഒരു ലഘുകാവ്യം.

അപരാജിതാദിക്ക് വടക്കുകിഴക്കു ദിക്ക്. ദേവകൾ അവിടെവെച്ചു തോറ്റുപോയിട്ടില്ലാത്തതിനാൽ

അപരാജിതൻ -- ൧. ശിവൻ, ൨ വിഷ്ണു, ൩ ഒരു ഋഷി.

അപരാജിതാ -- ദുർഗ്ഗാ.

അപരാധഭഞ്ജനസ്തോത്രം -- ശങ്കരാചാര്യർ ഉണ്ടാക്കിയ ഒരു ശിവസ്തുതി.

അപർണാ -- ഏകപർണാ നോക്കുക.

അപാത്രീകരണം -- ബ്രാഹ്മണരെ അയോഗ്യരാക്കിതീർക്കുക. അങ്ങനെയുള്ള നാലു പ്രവവൃത്തികൾ ശ്ലോകത്തിൽ ചേർത്തിരിക്കുന്നു.

നിന്ദിതേഭ്യോ ധനാ?? വാണിജ്യം ശൂദ്രസേവനം!
അപാത്രീകരണം ജ്ഞേയം അസത്യസ്യ ച ഭാഷണം!

അപ്പയ്യദീക്ഷിതർ -- പതിനാറാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു കവി. ചിത്രമീമാംസ, കുവലയാനന്ദം, വൈരാഗ്യശതകം, വേദാന്തദേശികന്റെ പുസ്തകങ്ങളുടെ ??ധ്യാനങ്ങൾ മുതലായി ൧൦൪ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/18&oldid=218803" എന്ന താളിൽനിന്ന് ശേഖരിച്ചത്