ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാം പതിപ്പിന്റെ
മുഖവുര


ചില വർഷങ്ങൾക്കു മുമ്പ് ക്രിസ്തീയ വേദപുസ്തകത്തിന്റെ ഒരു അനുക്രമണിക ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുകയും ആ പുസ്തകം തിന്നാറെ എന്റെ നിരുദ്യോഗസമയത്തെ എങ്ങിനെ വ്യയം ചെയ്യേണ്ടു എന്നാലോചിച്ചപ്പോൾ ഹിന്ദുശാസ്ത്രപുരാണാദികൾക്കും ഒരു അനുക്രമണികയുടെ ആവശ്യം, ഞാൻ ഒരു വിദ്യാർത്ഥിയായിരുന്നപ്പോൾ എനിക്കു അനുഭവമായിരുന്നു എന്നുള്ള ഓർമ്മവരികയും ആ ആവശ്യ നിവൃത്തിക്കായി ഒരു യത്നം ചെയ്യണമെന്നു നിശ്ചയിക്കയും ചെയ്തു. ഇങ്ങനെ ഉള്ള ഒരു പുസ്തകനിർമ്മാണത്തിനു വേണ്ടുന്ന യോഗ്യത എനിക്കുണ്ടെന്നുള്ള വിചാരമല്ല, ഇംഗ്ലീഷിലും മറ്റും ഇങ്ങനെയുള്ള പുസ്തകങ്ങളാൽ വേണ്ടുന്ന സഹായമുണ്ടാകുമെന്നുള്ള വിശ്വാസവും പരിശ്രമത്താൽ സാധിക്കാത്ത കാര്യങ്ങൾ ചുരുക്കമാണെന്നുള്ള മനോബോധവും മാത്രമാണ് എന്നെ ഈ പ്രവൃത്തിയിലേക്കു ഉദ്യോഗിപ്പിച്ചത്. ഈ വിശ്വാസമനോബോധങ്ങളുടെ ഫലമായ ഈ പുസ്തകത്തെ അവരുടെ ദയയോടുകൂടിയ സ്വീകാരത്തിനായി കേരള മഹാനങ്ങളുടെ മുമ്പാകെ ഞാൻ സവിനയം വെയ്ക്കുന്നു.

പുസ്തകത്തിനു അധികം വലിപ്പവും തന്മൂലം അധികം വിലയും വന്നുപോകാതിരിക്കാൻ വേണ്ടി കഥകളെ കഴിവുള്ളിടത്തോളം ചുരുക്കിയും ശ്ലോകങ്ങളെ വ്യാഖ്യാനം കൂടാതെയും ചേർത്തിരിക്കുന്നു. എന്നു മാത്രമല്ല പലകഥകളേയും വിവരണങ്ങളേയും പ്രത്യേകം തത്വശാസ്ത്രം വേദാന്തം മുതലായ വിഷയങ്ങളേയും കേവലം വിട്ടുകളകയും ചെയ്തിരിക്കുന്നു. എങ്കിലും സാധാരണ വായനക്കാർക്കും. വിദ്യാർഥികൾക്കും അറിവാൻ അവശ്യം വരാവുന്ന എല്ലാ വിഷയങ്ങളും ചുരുക്കമായിട്ടെങ്കിലും ഇതിൽ കാണാതിരിക്കയില്ലെന്നു വിശ്വസിക്കുന്നു.

ഈ പുസ്തകത്തിൽ തെറ്റുകൾ ഇല്ലെന്നു ഞാൻ നടിക്കുന്നില്ല; എന്നുമാത്രമല്ല അതിന്റെ ന്യൂനതകളെപ്പറ്റിയുള്ള ബോധം എനിക്കുള്ളതുപോലെ മറ്റാർക്കും ഉണ്ടാവാൻ പാടില്ലെന്നാണ് എന്റെ വിശ്വാസം. എങ്കിലും വായനക്കാർ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിച്ചിട്ടുള്ള ഏതെങ്കലും സംഗതികൾ തെറ്റാണെന്നു വിധിക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/3&oldid=218613" എന്ന താളിൽനിന്ന് ശേഖരിച്ചത്