ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിന്ദുശാസ്ത്രപുരാണാദികളിൽ അന്യോന്യം പരമവിരുദ്ധങ്ങളായ അനേകം കഥകളും സംഗതികളും ഉണ്ടെന്നു ഓർമ്മവെച്ചുകൊള്ളണമെന്നു മാത്രം അപേക്ഷിക്കുന്നു. ഇതിനെ വായിക്കയോ പാരായണം ചെയ്കയോ ചെയ്യുന്ന മഹാന്മാർ അതിൽ വന്നുപോയിട്ടുണ്ടാകാവുന്ന സ്ഖലിതങ്ങളേയും അതിന്റെ മറ്റു ന്യൂനതകളേയും സദയം ചൂണ്ടിക്കാണിച്ചുതരികയും അതിനെ ഇനിയും പരിഷ്കരിക്കയോ പൂർണ്ണമാക്കയോ ചെയ്യേണ്ടുന്ന മാർഗ്ഗങ്ങളെ ഉപദേശിച്ചുതരികയും ചെയ്താൽ നന്ദിയോടുകൂടെ അവയെ അംഗീകരിച്ചു ഇനിയത്തെ പതിപ്പ് ഈ ന്യൂനതകളില്ലാത്ത ഒന്നാക്കിത്തിർക്കുവാൻ എന്നാൽ കഴിയുംവണ്ണം ഞാൻ ശ്രമിക്കുന്നുണ്ടു്.

ഈ അവസരത്തിൽ തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാൽ ഈ പുസ്തകത്തെ പ്രസിദ്ധപ്പെടുത്തുവാൻ എന്നെ പ്രോത്സാഹിപ്പിച്ച മഹാന്മാർക്കും അതിൽ വന്നുപോയ ചില വാചകത്തെറ്റുകളേയും അച്ചടി പിഴകളേയും സദയം തിരുത്തിക്കുന്ന കെ. ആർ. കൃഷ്ണപിള്ള ബി. എ., അവർകൾക്കും ഞാൻ ഹൃദയപൂർവം നന്ദി പറഞ്ഞു കൊള്ളുന്നു.

എന്നു്,


പൊന്നാനി
1899-ക്ടോബർ 1
ഗ്രന്ഥകർത്താവ്
"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/4&oldid=218614" എന്ന താളിൽനിന്ന് ശേഖരിച്ചത്