ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാഹിത്യനിഘണ്ഡു


അ :- വിഷ്ണുവിന്റെ ഒരു പേരു. ശിവൻ, ബ്രഹ്മാവു, വായു ഇവരുടെ പേരുകളായും ഉപോയോഗിക്കാറുണ്ടു്. ഓം നോക്കുക.

അകനിഷ്ഠൻ - ബുദ്ധഗൗതമന്റെ ഒരു പേരു.

അകംചനൻ - ഒരു രാക്ഷസൻ.

അകുലൻ - ശിവൻ.

അകുലാ - പാർവതി.

അകൂപാരൻ - ഭൂമിയെ വഹിച്ചുകൊണ്ടിരിക്കുന്ന ആമ.

അകൃശാശ്വൻ - ഒരു അയോദ്ധ്യാരാജാവ്.

അക്രൂരൻ - ഒരു യാദവൻ, കൃഷ്ണന്റെ മാതുലൻ, ശ്വഫല്കന്റെയും ഗാന്ധിനിയുടെയും പുത്രൻ. ആനകദുന്ദുഭി, ദേവകി, ഉഗ്രസേനൻ ഇവരെ അപമാനിച്ചതുകൊണ്ടു കംസനെ വധിപ്പാൻ രാമകൃഷ്ണന്മാരെ ഉദ്യോഗിപ്പിച്ചു. സ്യമന്തകം എന്ന രത്നത്തിന്റെ കൈവശത്തെ പറ്റി കൃഷ്ണൻ, ബലരാമൻ, സത്യഭാമ ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ അക്രൂരൻ അതു സൂക്ഷിക്കണമെന്നു എല്ലാവരുംകൂടി തീർച്ചയാക്കി.

അക്രോധനൻ - അയുതായുസ്സിന്റെ മകനായ ഒരു രാജാവു്.

അക്ഷൻ - ൧ ഗരുഡൻ, ൨ രാവണന്റെ പുത്രൻ, (ഹനുമാനാൽ കൊല്ലപ്പെട്ടു.)

അക്ഷജൻ - അക്ഷധരൻ, വിഷ്ണു.

അക്ഷപാദൻ - ന്യായദർശനസ്ഥാപകനായ ഗൌതമമഹർഷി.

അക്ഷമാലാ - അരുന്ധതീ, ജപമാലയ്ക്കും പേരുണ്ടു്.

അക്ഷയതൃതീയ - വൈശാഖമാസത്തിൽ ശുക്ലപക്ഷത്തിൽ തൃതീയ നാൾ; ത്രേതായുഗത്തിന്റെ ആരംഭദിവസം, ബാലരാമജയന്തി എന്നും ഈ ദിവസത്തിനു പേരുണ്ടു്. ഈ ദിവസം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം ക്ഷയിച്ചുപോകയില്ല.

അക്ഷയിണി - പാർവതി.

അക്ഷരൻ - ൧ ശിവൻ ൨ വിഷ്ണു.

അക്ഷരം - പരബ്രഹ്മം

അക്ഷുദ്രൻ - ശിവൻ.

അക്ഷൌഹിണീ - ൨൧൮൭൦ രഥങ്ങളും ൨൧൮൭൦ ആനകളും ൬൫൬൧൦ കുതിരകളും, ൧൦൯൫൦ കാലാളുകളും ഉള്ള ഒരു സൈന്യം. ഭാരതയുദ്ധത്തിൽ പാണ്ഡവരുടെ ഭാഗം ഏഴും കൗരവരുടെ ഭാഗം പതിനൊന്നും അക്ഷൗഹിണികൾ ഉണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/7&oldid=218621" എന്ന താളിൽനിന്ന് ശേഖരിച്ചത്