ഭവഭൂതിയോടൊപ്പം ഹ്യൂഗോവിനെയും, എഴുത്തച്ഛനോടൊപ്പം ഷെല്ലിയെയും, ചെറുശ്ശേരിയോടൊപ്പം സ്ട്രിൻഡ്ബർഗ്ഗിനെയും, തുളസീദാസനോടൊപ്പം മാക്സിംഗോർക്കിയെയും മനസ്സിലാക്കുവാനൗമ് അഭിനന്ദിക്കുവാനുമുള്ള ഹൃദയവിശാലതയും സംസ്കാരസമ്പുഷ്ടിയുമാണു നമുക്കുണ്ടാകേണ്ടത്.
വിശ്വസാഹിത്യം, അനുദിനമല്ല അനുനിമിഷം വളർന്നുകൊണ്ടിരിക്കുകയാണ്. പ്രസ്ഥാനഭേദങ്ങളും ആശയാദർശങ്ങളും, സമുദ്രത്തിലെ തിരകൾപോലെ ഒന്നിനുപുറകേ ഒന്നായങ്ങനെ മാറിമറിഞ്ഞും കെട്ടുപുണഞ്ഞും വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. പാവപ്പെട്ട 'കാന്ത്സമ്മിതയ'ക്കാരന്റെ വിശ്വാസം അതവന്റെ കാൽച്ചുവട്ടിൽത്തന്നെ അങ്ങനെ നിശ്ചലമായി നിലകൊള്ളുന്നുവെന്നാണ്. അടുത്തകാലത്ത് ഒരു 'കാന്താസമ്മിതയ'ക്കാരനെ ഞാൻ കണ്ടുമുട്ടി. അയാൾ സാഹിതീദേവിയുടെ വെളിച്ചപ്പാടിനെപ്പോലെ തലമുടിയഴിച്ചിട്ടു കണ്ണുരുട്ടി പല്ലുകടിച്ചുകൊണ്ട് ഗർജ്ജിച്ചു: "ഞാൻ നിങ്ങലുടെ ഈ മിസ്റ്റിസിസത്തെയും, റിയലിസത്തെയും, മറ്റെല്ലാ 'ഇസ'ത്തെയും വെറുക്കുന്നു" എന്ന്. "എന്താണു സാറേ മിസ്റ്റിസിസം?"-"ഭ്രാന്ത്" എന്നു സമാധാനം. "റിയലിസമോ?"-"തെറിപറച്ചിൽ! പൂരപ്പാട്ട്!" കൊള്ളരുതോ? ഇക്കൂട്ടർ എന്തിനെക്കുറിച്ചെങ്കിലും അഭിപ്രായം പുറപ്പെടുവിക്കുന്നത്, അതിനെക്കുറിച്ചു യാതൊന്നും മനസ്സിലാക്കാതെയാണ്. എന്തോ ഒന്ന് എവിടെയോ കണ്ട്, വോട്ടോറിന്റെ കുഴ്വല്വിളി കേട്ട, ഗ്രാമങ്ങളിലെ മൂരികളെപ്പോലെ വെകിളിപിടിക്കുന്നു. ശരിക്ക് അതാതു കാര്യങ്ങൾ പഠിച്ചതിന്റെ ശേഷമാണ് അഭിപ്രായപ്പെടുന്നതെങ്കിൽ സമാധാനമുണ്ട്!
വിശ്വസാഹിത്യസുധാസ്വാദനത്തിനായി വെമ്പിപ്പായുന്ന സഹൃദയനെ, നമ്മുടെ കാന്താസമ്മിതയക്കാരൻ ഇനിയും പിടിച്ചുനിർത്തി അവരുടെ ആ പഴയ പല്ലവികൊണ്ടു ശ്വാസം മുട്ടിക്കുന്നതു വലിയ കഷ്ടമാണ്.
ഇന്നത്തെ കർത്തവ്യം
പാവപ്പെട്ട മലയാളിക്ക് ഇതുവരെ അറിയാങ്കഴിഞ്ഞിട്ടില്ലാത്ത എത്രയെത്ര മഹാസാഹിത്യകാരന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലുണ്ട്! എല്ലാ ഭാഷകളും പഠിച്ച് അവയിലെ ഉത്തമഗ്രന്ധങ്ങൾ തർജ്ജമചെയ്യുകയെന്നത് ഒരുകാലത്തും ഒരാൾക്കും സാദ്ധ്യമല്ല. എന്നാൽ ഏതു ഭാഷയിലുള്ള ഉത്തമകൃതിയുടെ പരിഭാഷയും ഇംഗ്ലീഷിൽ നമുക്കു കിട്ടും. അവയെ മ് അലയാളികൾക്കു കാണിച്ചുകൊണ്ടുത്ത് വിശ്വസാഹിത്യത്തിലേക്ക് അവരെ തിരിച്ചുവിടേണ്ടതാണ്, കേരളീയ സാഹിത്യകാരന്മാരുടെ ഇന്നത്തെ കർത്തവ്യം. അങ്ങനെ ഏതാനും സംവത്സരങ്ങൾ കഴിയുമ്പോൾ അനേകം ഉത്തമഗ്രന്ധങ്ങൾ മലയാളത്തിലുണ്ടാകുമെന്നും, അവയുമായുള്ള പരിചയമ്മൂലം, അന്നത്തെ സാഹിത്യകാരന്മാരുടെ പ്രതിഭാപ്രഭാവം പതിന്മടങ്ങു വർദ്ധിക്കുമെന്നും, ആ വിധത്തിൽ