ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൽകൃതികളും ദുഷ്കൃതികളും

ഇതുവരെ പ്രസ്താവിച്ചതിനിന്നും ഇന്നത്തെ സാഹിത്യഗ്രന്ഥങ്ങൾ എല്ലാം ഉത്തമങ്ങളാണെന്ന് എനിക്കഭിപ്രായമുണ്ടെന്നു ശഖിച്ചേക്കും. ഏതു സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചുനോക്കിയാലും, അതാതു കാലഘട്ടത്തിന്റെ വളർച്ചയിൽ, ഉത്തമകൃതികളോടൊപ്പം തന്നെ ദുഷ്കൃതികളും ധാരാളമായി കാണുന്നതാണ്. വിശേഷിച്ചും രണ്ടു സുവർണ്ണാകാലങ്ങളുടെ ഇടയ്ക്കു വരുന്ന കാലഘട്ടം സാധാരണായായി ശുഷ്കകൃതികളെയാണ് അധികം ഉത്പാദിപ്പിക്കുന്നതായി കണ്ടുവരുന്നത്. ആഗലസാഹിത്യത്തിൽ ക്ലാസിക്പ്രസ്ഥാനത്തിനും റൊമാന്റിക് പ്രസ്ഥാനത്തിനും ഇടയ്ക്കുള്ള കാലത്തെ കൃതികൾ പരിശോധിച്ചു നോക്കിയാൽ ഈ തത്ത്വം ശരിക്കും മനസ്സിലാക്കുവാൻ കഴിയും.

പ്രാഹ്കീനകൃതികൾ എല്ലാം പരമവ്വിശിഷ്ടങ്ങളാണെന്നു ഞാൻ പറയുകില്ല; അതുപോലെതന്നെ ആധുനികഗ്രന്ഥങ്ങൾ എല്ലാം ആരാദ്ധ്യങ്ങളാണെന്നും എനിക്കഭിപ്രായമില്ല. ഉത്തമങ്ങായവ രണ്ടിനത്തിലും ഉണ്ട്; അതുപോലെതന്നെ ക്ഷുദ്രകൃതികളും.

പിന്നെ, മഹത്ത്വനിർണ്ണയത്തിൽ രണ്ടിനത്തിലുംപെട്ടവയെ തമ്മിൽ കൂട്ടിഘടിപ്പിക്കുന്നതേ യുക്തിക്ക് യോജിച്ചതല്ല. നവീനാദർശങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ടു പ്രാചീനസാഹിത്യത്തെ വിമർശിക്കുന്നതും, പ്രാചീനതത്ത്വങ്ങളെ ആസ്പദമാക്കി ആധുനികസാഹിത്യത്തെ നിരൂപണം ചെയ്യുന്നതും ഒരുപോലെ അബദ്ധജടിലമാണ്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ സൗന്ദര്യം വള്ളത്തോളിന്റെ സാഹിത്യമജ്ഞരിയിലെ കൃതികളിൽ കാണുന്നില്ലെങ്കിൽ, വള്ളത്തോളിന്റെ ചില ഗുണങ്ങൾ കൃഷ്ണഗാഥയയിലും കാണപ്പെടുന്നില്ലല്ലോ. കുമാരനാശാന്റെ വീണപൂവിന്റെ വൈശിഷ്ട്യത്തിനും എഴുത്തച്ഛന്റെ ഹരിനാമകീർത്തനത്തിന്റെ മാഹാത്മ്യത്തിനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒന്നിനെ അപേസ്ഖിച്ച് മരൊന്നു താഴെയാണെന്നു പറയാൻ ഇവിടെ നിർവാഹമില്ല. അതാതിന്റെ പ്രത്യേകമഹിമ പ്രാചീനകൃതികൾക്കും ആധുനികകൃതികൾക്കും ഒന്നുപോലെ ഉണ്ടായിരിക്കും.

പരിപൂർണ്ണത

ഒരു സാഹിത്യവും യഥാർത്ഥത്തിൽ പരിപൂർണ്ണമാണെന്നു പറഞ്ഞുകൂടാ. ഒരുകാലത്തും പരിപൂർണ്ണമാവുകയുമില്ല. സംസ്കൃതസാഹിത്യത്തിനാണ് ഏറ്റവും ഉത്കൃഷ്ടമായ സ്ഥാനമെന്നും അതിലുൾപ്പെടാത്തതായി യാതൊന്നും സാഹിത്യത്തിലില്ലെന്നും വാദിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്. വിവേകമുള്ളവരാരും അതപ്പാടേ അങ്ങു വിശ്വസിക്കുമെന്നു തോന്നുന്നില്ല. വിപുലമായ ഒരു സാഹിത്യസമ്പത്ത് സംസ്കൃതഭാഷയ്ക്കുണ്ടെന്നു ഞാൻ സമ്മതിക്കാം. പക്ഷെ, അതു കൊണ്ട് സാഹിതിയുടെ രത്നഭണ്ഡാഗാരം നിറഞ്ഞുകഴിഞ്ഞു എന്നും,

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/26&oldid=174557" എന്ന താളിൽനിന്ന് ശേഖരിച്ചത്