എന്റെ വിവർത്തന രീതി
സാധാരണയായി, ഒരു പ്രത്യേക പദ്ധതിയാണ് ഞാൻ വിവർത്തനത്തിനു സ്വീകരിച്ചിട്ടുള്ളത്. മുൻപു പ്രസ്താവിച്ച രീതിയിൽ നാടകങ്ങളും ചെറുകഥകളും മറ്റും മിക്കവാറും പദാനുപദമായിത്തന്നെ തർജ്ജിമചെയ്യുകയാണ് എന്റെ പതിവ്. അവിടെപ്പോലും, ശൈലികളുടെ (Idioms) സമീപം ചെല്ലുമ്പോൾ ഞാൻ അല്പമൊന്നു നിൽക്കും. അവയ്ക്കു പ്രതിരൂപമായി മലയാളത്തിൽ വല്ല ശൈലികളും ഉണ്ടോ എന്നു നോക്കും. ഉണ്ടെങ്കിൽ അവയെ സ്വീകരിക്കും. ഇല്ലെങ്കിൽ മൂലത്തിലെ ആശയത്തിനനുസരിച്ച് അതിനു സ്വതന്ത്രമായ ഒരു പ്രതിരൂപം കൊടുക്കും. മൂലഗ്രന്ഥകാരന്റെ ആശയത്തെ വ്യഭിചരിപ്പിക്കുകയോ വികൃതപ്പെടുത്തുകയോ ചെയ്യുന്നത് എനിക്കു വലിയ സങ്കടമാണ്.
കവിതകൾ തർജ്ജിമചെയ്യുമ്പോൾ, അതിലും കവിഞ്ഞ സ്വാതന്ത്യം, ചിലപ്പോഴൊക്കെ ഞാൻ കാണിച്ചേക്കും. എന്നാൽ അതൊരിക്കലും അതിരുകവിഞ്ഞുപോകുവാൻ ഞാൻ എന്നെ അനുവദിക്കാറില്ല. ഇംഗ്ലീഷിലെ ഒരു വരിക്കു പത്തുവരികൾ ഉപയോഗിച്ചേക്കാമെങ്കിലും-അവയിൽ എന്റെ സ്വന്തമായ ചില പൊടിക്കൈകളും ചായം പിടിപ്പിക്കലും കണ്ടേക്കാമെങ്കിലും-ആ പതിരുകളൊക്കെ പാറ്റിക്കളഞ്ഞാൽ, മൂലഗ്രന്ഥകാരന്റെ ധാന്യം അത്ര വലിയ തേയ്മാനമൊന്നും സംഭവിക്കാതെതന്നെ അവിടെക്കിടക്കുന്നുണ്ടാവും.
ഉദാഹരണം നോക്കുക:
O Lord, our love at heart
Was pure as the snow
On the mountains.
White as the radiant moon
Gleaming in the sky
Between the scattered clouds.
They 're telling me
Your thoughts are double
That's why I've come
To break it off.
To-day we'll drink
A cup of wine
To-morrow we'll part
Beside the canal.
Walking about
Beside the canal,
Where its branches divide
East and west
Alas, and alas!
And again alas!