ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങനെ പറഞിരിക്കുന്നു: "ഇംഗ്ലീഷ് കടൽത്തീരങ്ങളുടേയും, യുദ്ധഭൂമികളുടെയും, ഇംഗ്ലീഷ് പാരമ്പര്യങ്ങളുടെയും, വിശ്വാസങ്ങളുടെയും, ഇംഗ്ലീഷ് ജീവിതത്തിന്റെയും, സ്വഭാവത്തിന്റെയും, സിദ്ധികളുടെയും കവിയാണ് ടെന്നിസൺ." അദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്ന കവികൾക്ക് പ്രചോദനം ലഭിച്ചത് ഗ്രീസിൽ നിന്നും (മാത്യു ആർനോൾഡ്), ഇറ്റലിയുൽ നിന്നും (റോബർട്ട് ബ്രൗണിങ്) ആണ്. എന്നാൽ ടെന്നിസണാകട്ടെ തികച്ചും ഒരു ഇംഗ്ലീഷ് കവി, ഇംഗ്ലണ്ടിന്റെ കവി ആണെന്ന് പറയാം.

സ്റ്റോപ്‌ഫോഡ് ബ്രൂക്ക് എന്ന പ്രസിദ്ധ വിമർശകൻ പറയുന്നു: "അറുപതില്പരം നീണ്ട സംവത്സരങ്ങൾ ടെന്നിസൺ ഇംഗ്ലണ്ടിലെ ആധുനികജീവിതത്തോടൊട്ടിപ്പിടിച്ചു ജീവിച്ചു; തനിക്കു കഴിയുന്നിടത്തോളം അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയും അവയോടു ഹൃദയാലുത്വത്തോടുകൂടിയും ജീവിച്ചു; തൽസംബന്ധമായി അദ്ദേഹത്തിനനുഭവപ്പെട്ടതെന്തോ അതദ്ദേഹം തന്റെ കവിതയിൽ പകരുകയും ചെയ്തു." ആകയാൽ, ടെന്നിസൺ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ഏറ്റവും പരിപൂർണ്ണനായ പ്രതിനിധിയാണ് എന്ന് പറയാം. അക്കാലത്തെ സമുദായം, കല, തത്ത്വചിന്ത, മതം ഇവയെ എല്ലാം ഞെക്കിപ്പിഴിഞ്ഞ് അതിന്റെ സാരാംശം കൊണ്ട് അദ്ദേഹം തന്റെ കൃതികളെ വർണ്ണം പിടിപ്പിച്ചിരുന്നു. വിക്ടോറിയാ മഹാരാജ്ഞിയുടെ സുദീർഘവും സംഭവബഹുലവുമായ ഭരണകാലത്ത് ഇംഗ്ലീഷ് സമുദായത്തിനാകമാനം സംഭവിച്ച മാറ്റങ്ങളെല്ലാം ടെന്നിസൺന്റെ കൃതികളിൽ പ്രതിഫലിച്ചു കാണാം. പ്രൊഫസർ സെലിൻ കോർട്ടിന്റെ ഭാഷയിൽ ടെന്നിസൺ അല്ലാതെ 'തന്റെ ജീവിതകാലത്തിന്റെ ജീവി'യായിത്തീർന്നിട്ടുള്ള മറ്റൊരു കവി ഇല്ലെന്നു തന്നെ പറയാം. ചരിത്രം, ഐതിഹ്യം, വീരപരാക്രമം, ഗ്രാമീണജീവിതം, രാജ്യതന്ത്രം, തത്ത്വജ്ഞാനം, മതം, ശാസ്ത്രം, വാണിജ്യം ഇവയെല്ലാം അദ്ദേഹത്തിന്റെ കവിതയുടെ തുല്യാവകാശികളാണ്. എല്ലാറ്റിലും പുറമേ അദ്ദേഹത്തിന്റെ കൃതികൾക്ക് ഏറ്റവും വലിയ പ്രചാരവും മതിപ്പും സമ്പാദിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ദേശാഭിമാനമായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.എന്നാൽ ബുദ്ധിപരമായ ഗഹനതയോ, പ്രൗഢമായ തത്ത്വചിന്തയോ അദ്ദേഹത്തിന്റെ കൃതികളിൽ വളരെ വിരളമായേ കാണുന്നുള്ളൂ. ഈ ന്യൂനതയെ ആസ്പദമാക്കി പല വിമർശകന്മാരും ടെന്നിസണെ കഠിനമായി അധിക്ഷേപിച്ചിട്ടുണ്ട്. എങ്ങനെയായിരുന്നാലും അദ്ദേഹത്തിന്റെ സമകാലികന്മാരിൽ കനിഷ്ഠികാധിഷ്ഠിതനായിത്തന്നെ പരിലസിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. താക്ക്റേ, ആർനോൾഡ് തുടങ്ങിയവർക്ക് അദ്ദേഹം മനുഷ്യരിൽ ഏറ്റവും വിജ്ഞാനിയായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

വിശ്വാസത്തിന്റെയും ഉൽക്കർഷത്തിന്റെയും സന്ദേശമായിരുന്നു ലോകത്തിനു പ്രദാനം ചെയ്യുവാൻ ടെന്നിസൺന്റെ കൈവശം ഉണ്ടായിരുന്നത്. അക്കാലത്തി നിലവിലിരുന്ന ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും ഇടയിൽ അദ്ദേഹം ഈശ്വരനിലും അനശ്വരത്വത്തിലും

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/35&oldid=174567" എന്ന താളിൽനിന്ന് ശേഖരിച്ചത്