ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപ്പുലർദീപ്തിക്കഭിമുഖനായ് നട—
ന്നപ്രതിമോജ്ജ്വലൻ വന്നെത്തി മൽപ്രിയൻ;
തോളത്തു ഞാന്നുകിടന്നിതൊരു പുലി—
ത്തോ,ലുത്തരീയം കണക്കു ചേർന്നങ്ങനെ.
പറ്റിക്കിടന്നു തുടുത്ത ഗണ്ഡങ്ങളി—
ലറ്റം ചുരുണ്ട തൽ കൂന്തൽച്ചുരുളുകൾ.
അദിത്യരശ്മികളാപതിച്ചാലോല—
വാതമേറ്റേറ്റു കുണുങ്ങുമലകളിൽ,
വർണ്ണപ്പകിട്ടാൽ മശവില്ലു വീശുന്ന
വെൺനുരച്ചാർത്തുകൾ മിന്നുന്നമാതിരി;
വർണ്ണം തുളുമ്പിത്തുടുതുടുത്തങ്ങനെ
മിന്നിത്തിളങ്ങി തൻപൂങ്കവിൾത്തട്ടുകൾ!
ദൂരത്തു കണ്ടപ്പോഴേക്കും, —നടന്നെന്റെ
ചാരെയെത്താനുള്ള താമസം കാരണം—
അൻപി, ലെൻ നാഥനെക്കെട്ടിപ്പിടിക്കുവാൻ
മുൻപോട്ടു വെമ്പിക്കുതിച്ചു, ഹാ, മന്മനം!


മൽപ്രിയേ ഗംഗേ, മരിപ്പതിൻമുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
മന്ദഹസിച്ചു നിവർത്തിനാൽ മൽപ്രിയൻ
സുന്ദരമായ തൽ ശ്വേതകരപുടം.
കണ്ടേൻ കനകലകുചഫലമൊന്നു
തണ്ടലർപോലെ വിടുർന്നൊരക്കൈയിൽ ഞാൻ!
നിർവ്വളിച്ചാനതിൽനിന്നും നിരന്തരം
സ്വർഗ്ഗീയമാകുമമൃതപരിമളം
ആ മുഖം നോക്കി ഞാൻ നിൽക്കെ,പ്പതിച്ചിതൻ
പ്രേമാർദ്രഹൃത്തി,ലീ വാക്സുധാനിർത്ധരം.


"ഓമൽസുധാഗദേ, ഹർഷദേ, മല്പ്രേമ—
ധാമമേ, മാമകപ്രാണപ്രിയതമേ!
കണ്ടാലുമാകർഷകോജ്ജ്വലകാഞ്ചനം—
കൊണ്ടുള്ളതാമീലകുചഫലത്തെ നീ!
'അത്യന്തസുന്ദരിയായവൾക്കെ' ന്നിതിൽ
കൊത്തിയിട്ടുള്ള കുറിപ്പിചു കാൺക നീ!
എന്നൊടാവശ്യപ്പെടുന്നതിൻസ്സൂചന
തന്നിറ്റേണം ഞാൻ നിനക്കിതെന്നോമനേ!
ചാരണനാരികൾ സിദ്ധമുഗ്ദ്ധാഗികൾ
ചാരിത്രസമ്പന്നഗന്ധർവ്വകനികൾ—
മിന്നൽക്കൊടികൾപോലുണ്ടീ വനങ്ങളി—
കൊന്നു പോലായിരമാഗനാവല്ലികൾ

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/42&oldid=174575" എന്ന താളിൽനിന്ന് ശേഖരിച്ചത്