ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഏകാന്തരംഗയുതനായ് നിജപത്നിതന്റെ
കാർകുന്തളത്തിൽ നര വെൺകളിവീശുവോളം
പോകാതെ, യേകനിയലായ്കി, ലൊരംഗനയ്ക്കു
ശോകാന്തയായ് മുറവിളിക്കണമിപ്രകാരം!

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

എന്റെ വിവർത്തനത്തിൽ, മൂലത്തിൽ ഉള്ളതിനേക്കാൾ ഏതാനും വരികൾ കൂടുതൽ വന്നിട്ടുണ്ട്. മൂലത്തിൽ കാണാത്ത പല പദങ്ങളും കടന്നുകൂടിയിട്ടുമുണ്ട്. പക്ഷേ, മൂലത്തിലുള്ള ആശയം അല്പമെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നും, അല്പം സ്വാതന്ത്ര്യം എടുത്തുവെങ്കിലും, അതു വിവർത്തനത്തെ കൂടുതൽ ആകർഷകമാക്കിത്തീർക്കുവാൻ മാത്രമാണെന്നും, ശത്രുക്കൾപോലും സമ്മതിച്ചേ ഒക്കൂ.

Love's very pain in sweet
Bit its rewards is in the world divine:

എന്ന ഷെല്ലിയുടെ രണ്ടുവരി,

ദിവ്യരാഗത്തിൽ വേദനപോലും
നിർവൃതിയാണു സോദരി
സ്വർഗ്ഗലോകത്തിലാണതിനുള്ള
നിസ്തുലമാം പ്രതിഫലം!

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

എന്നിങ്ങനെ നാലുവരിയായി മാറിയെങ്കിലും, ആശയത്തിനു തർജ്ജിമകൊണ്ടു വലിയ പരിക്കുപറ്റിയിട്ടുണ്ടെന്നു തോന്നുന്നില്ല.


Heard melodies are sweet
But those unheard are sweeter still

എന്നത്,

ഉലകിൽ കേൾക്കാകും വിവിധ ഗാനങ്ങ-
ളഖിലവുമാത്മസുഖദങ്ങൾ:
ചെവിയിലിന്നോളമണയാത്തതെന്നാ-
ലവയേക്കാളേറ്റം മധുരങ്ങൾ!

(നിഗൂഢനിർവൃതി - 'ഉദ്യാനലക്ഷ്മി')

എന്നായിത്തീർന്നാൽ, മൂലത്തിലെ രസികത്തത്തിന് കോട്ടംതട്ടിയെന്നു വിചാരിക്കാൻ ന്യായമില്ല.

ചിലപ്പോൾ മൂലഗ്രന്ഥത്തിൽ ഇല്ലാത്തതുതന്നെ ചിലത് എന്റെ തർജ്ജിമയിൽ കണ്ടുവെന്നുവരാം. പക്ഷേ, അതും, ചായം കൊടുത്തു

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/5&oldid=174583" എന്ന താളിൽനിന്ന് ശേഖരിച്ചത്