ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെ.സി. കൃതികൾ

വിധി


ഗ്രഹിക്കണം വന്നണയുന്നതെല്ലാം;
ത്യജിക്കണം പോവതുമപ്രകാരം;
രസിക്ക ദുഃഖിക്കയുമെന്തിനോർത്താൽ?
വിധിക്കു നീക്കം വരികില്ല തെല്ലും.

സജ്ജനം


നെല്ലിനുവിട്ടൊരുവെള്ളം
പുല്ലിനുമൊഴുകിത്തഴയ്പൂ നൽകുന്നു
നല്ലവനായ് പെയ്യും മഴ-
യെല്ലാവർക്കും ഫലം കൊടുക്കുന്നു.

വദനം പ്രസാദസദനം
സദയം ഹൃദയം, സുധാസമം വാക്യം,
കരണം പരോപകരണം;
പറയുന്നിവ പുരുഷന്റെ പാരമ്യം.

"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/10&oldid=174594" എന്ന താളിൽനിന്ന് ശേഖരിച്ചത്