ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെ.സി. കൃതികൾ

സംസർഗം


കാകൻ കറുത്തോൻ; കുയിലും കറുത്തോൻ;
ഭേദം നിനച്ചാലിരുവർക്കുമില്ലാ;
വസന്തകാലം വഴിപോലണഞ്ഞാ-
ലറിഞ്ഞിടാമായവർതൻവിശേഷം.

പരിശ്രമം


പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശൻ.[1]

ജീവിതം


രസമാർന്നിടും വചനം,‌
സതിയായ് സാപത്യയായിടും ഭാര്യാ,
ദാനസമേതം ധനമിവ,
യുള്ള പൂമാൻ തന്റെ ജീവിതം സഫലം.

ധനം (ലക്ഷ്മി)


വയോവൃദ്ധൻ തപോവൃദ്ധൻ ജ്ഞാനവൃദ്ധനുമങ്ങനെ
ധനവൃദ്ധന്റെ വാതുക്കൽ കാത്തുനില്ക്കുന്നു സർവദാ.

ഗോവിന്ദൻഗോക്കളോടൊത്തുകളിച്ചെന്നോർത്തുതാർമകൾ
ഗോസമന്മാരൊടൊത്തിന്നും കളിക്കുന്നു പതിവ്രതാ.

ധർമം


മരിച്ചിടുംനേരവുമാശു പിൻപേ
തിരിച്ചിടും ധർമമതാണു ബന്ധു;
മറ്റുള്ളതെല്ലാമിഹ ദേഹനാശം
പറ്റുന്നകാലത്തു നശിച്ചിടുന്നു.

അശക്തനത്രേ ബലശാലിതാനും,
ദരിദ്രനത്രേ ധനവാനുമപ്പോൾ,

  1. ഇംഗ്ലീഷ് തർജമ
"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/6&oldid=174599" എന്ന താളിൽനിന്ന് ശേഖരിച്ചത്