ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെ.സി. കൃതികൾ

മിത്രം


പ്രത്യക്ഷമായി പ്രിയമേറ്റമോതി
പ്പരോക്ഷമായ് ദൂഷണമാചരിക്കും
സുഹൃത്തിനെദ്ദൂരെ വെടിഞ്ഞിടേണം
മുഖത്തുപാലാർന്ന വിഷക്കുടം പോൽ.

മധ്യാഹ്നത്തിനു മുൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തു താ-
നത്യന്തം വലുതായ്ക്രമേണ കുറയും
ദുഷ്ടർക്കെഴും സൗഹൃദം;
മധ്യാഹ്നത്തിനു പിൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തിലി-
ങ്ങത്യന്തം ചെറുതായ് ക്രമേണ വലുതാം
സത്തർക്കെഴും സൗഹൃദം.

മൂഢൻ‌


ഗാത്രത്തെ നൽപ്പൊന്മയമാക്കിയാലും,
കൊക്കിങ്കൽ മാണിക്യമമുഴ്ത്തിയാലും,
പത്രങ്ങൾതോറും മണികെട്ടിയാലും,
കാകന്നു ഹംസപ്രഭ സംഭവിക്കാ.

യശ്ശസ്സ്


അന്യനിൽ ചേർന്നിടും ലക്ഷ്മി; യന്യനിൽ ചേർന്നിടും മഹി;
അനന്യാശ്രയയായ് നിൽക്കും കീർത്തിതന്നെ പതിവ്രതാ

യുക്തി


യുക്തിയുള്ള വചനങ്ങൾ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം;
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും.

വാക്ക്


നേരിട്ടെതിർക്കുമൊരു വാഗ്മിയെയും ക്ഷണത്തിൽ
നേരേയടക്കു,മതുപോലനുകൂലഭാഗേ

"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/8&oldid=174601" എന്ന താളിൽനിന്ന് ശേഖരിച്ചത്