ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
15

സംഭവിച്ചീടുവതല്ലവനെന്നതും
സംപ്രതി സുജ്ഞാതമായീന്നു കേവലം.
ഏവം പരാത്മചൈതന്യാന്വിതനവൻ
ദേവാലയത്തിലണഞ്ഞു നിന്നീടിനാൻ
യേശുവാ ബാലനെ താതമാതാക്കളും
ആചാരബദ്ധമാം കമ്മം നടത്തുവാൻ
കൊണ്ടുവന്നപ്പോളവനും ശിശുവിനെ
രണ്ടുകൈയുംകൊണ്ടു കോരിയെടുത്തുടൻ
ദൈവത്തെ വാത്തിസ്തുതിച്ചു ചൊല്ലീടിനാൻ
ഏവം വിഭോ നിൻതിരുവടി ദാസനിൽ
നിന്തിരുവായ്മൊഴിക്കൊപ്പിച്ചു ശാന്തമാം
അന്ത്യയാത്രയും കനിഞ്ഞിതെൻ കർത്താവേ
എന്നുടെ കണ്ണുകളിന്നിതാ കണ്ടല്ലോ
നിന്നുടെ രക്ഷണചാതുരി ദൈവമേ,
സവജനങ്ങൾതൻ ദൃഷ്ടിമാഗ്ഗത്തിൽ നീ
സജ്ജീകരിച്ചിതു വച്ചിരിക്കുന്നതും
പാഷണ്ഡരാകും പുറജാതികൾക്കിതു
പാരം വെളിച്ചത്തിനുള്ള ജ്യോതിസ്സ്താൻ
നിൻജനമായീടുമിസ്രായെലിനിതു
നിൻവൈഭവത്തിൻ മഹസ്സതാൻ കേവലം
ഇങ്ങനെ ബാലനെക്കൊണ്ടു പറഞ്ഞൊരു
മംഗലവാണികൾ കേട്ടു യൗസേപ്പിനും
പത്നിയായിടും മറിയയ്ക്കു മുൾക്കാമ്പിൽ
ഉണ്ടായിവന്നിതു വിസ്മയം മേൽക്കുമേൽ.
ശീമോനവരെയനുഗ്രഹിച്ചോതിനാ
നമയായിടും മറിയയോടിങ്ങനെ