ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


ക്കുന്നത് ആകസ്മികമാണെന്നുവരുമോ? ഗ്രീസിൽ പെരിക്ലസിന്റെ കാലത്ത്, ഇന്ത്യയിൽ ഗുപ്തരാജാക്കന്മാരുടെ കാലത്ത്, റോമിൽ അഗസ്റ്റസ്സിന്റെ കാലത്ത്, ഫ്രാൻസിൽ ലൂയി പതിന്നാലാമന്റെ കാലത്ത്, ഇംഗ്ലണ്ടിൽ എലിസബത്തിന്റേയും വിക്ടോറിയാ രാജ്ഞിയുടേയും കാലങ്ങളിൽ, കലാസൃഷ്ടികൾ ബഹുലമായി കാണുന്നതുകൊണ്ട്, കലയും സമുദായവും തമ്മിൽ എന്തോ ബന്ധമുണ്ടെന്നു വരുന്നു. പക്ഷേ, ബർഗ്സൺന്റെ ദൃഷ്ടിയിൽ കലയുടെ സാമൂഹ്യചോദനം എത്തുപെടുന്നില്ല. തന്നിമിത്തം അദ്ദേഹത്തിന്റെ സിദ്ധാന്തം അപൂർണ്ണമാണ്.

വിവിധകലകളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നതിപ്രകാരമാണ്: "ഒരു കലാകാരൻ ആകൃതിയിലും വർണ്ണത്തിലും ശ്രദ്ധപതിക്കുന്നു. വർണത്തെ വർണ്ണത്തിനായിട്ടു മാത്രവും ആകൃതിയെ ആകൃതിക്കായിട്ടു മാത്രവുമാണ് അയാൾ സ്നേഹിക്കുന്നത്. തനിക്കുവേണ്ടിയല്ല, അവയ്ക്കു വേണ്ടിയാണ് അയാൾ അവയെ ഗ്രഹിക്കുന്നത്. അവയുടെ ആകൃതിയിലും പ്രകൃതിയിലുംകൂടി പ്രത്യക്ഷപ്പെടുന്ന ആഭ്യന്തരജീവിതം അയാൾ കാണുന്നു. അയാൾ കാണുന്നത് അല്പാല്പമായി നമുക്കും ദൃഷ്ടവ്യമാകുന്നു. ആദ്യം നമുക്കത് അസാധ്യമായി തോന്നിയേക്കാമെങ്കിലും ക്രമേണ അത് നമ്മുടെ ബോധത്തിൽ പതിയുന്നു. നമ്മുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയ്ക്ക് വിലങ്ങടിച്ചുനിൽക്കുന്ന വ്യാമോഹങ്ങൾ കുറച്ചുനേർത്തേക്കെങ്കിലും അയാൾ അകറ്റി നിർത്തുന്നു. ഇങ്ങനെ പ്രകൃതിയുടെ യഥാർത്ഥരൂപം പ്രത്യക്ഷപ്പെടുകയെന്ന കലയുടെ പരമോദ്ദേശ്യം അയാൾ നിർവ്വഹിക്കുന്നു. മറ്റു ചിലർ തങ്ങളിലേക്കുതന്നെ ചുഴിഞ്ഞിറങ്ങുന്നു. ഒരു വികാരത്തിന്റെ ബാഹ്യവും ദൃശ്യവുമായ ചിഹ്നങ്ങളായി ഗണിക്കപ്പെടുന്ന അനേകം പ്രഗൽഭങ്ങളായ ആംഗ്യങ്ങൾക്കുള്ളിൽ- വ്യക്തിപരമായ മാനസികഭാവത്തെ ഒരേസമയത്തു കാണിക്കുകയും മറയ്ക്കുകയും ചെയ്യുന്ന സാധാരണവും സാങ്കേതികവുമായ പ്രകടനങ്ങൾക്കുള്ളിൽ- സൂക്ഷ്മമായി നിലകൊള്ളുന്ന ആ വികാരത്തെ, അതിന്റെ പരിശുദ്ധമായ അവസ്ഥയിൽ, അവർ കണ്ടെത്തുന്നു. ഇപ്രകാരം ചെയ്യുവാൻ നമ്മേയും പ്രേരിപ്പിക്കുന്നതിനായി അവർ കണ്ടതിന്റെ ഒരംശം അവർ നമുക്കും കാണിച്ചുതരുന്നു. പദങ്ങളെ ആരോഹണാവരോഹണക്രമത്തിൽ നിരത്തിവച്ചും, അവയെ സംഘടിപ്പിച്ചു സജീവമാക്കിയും ഭാഷകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഭാവങ്ങൾ അവർ നമുക്കു കാണിച്ചുതരികയോ വ്യഞ്ജിപ്പിക്കുകയോ ചെയ്യുന്നു; ഇനിയും ചിലരാകട്ടെ കുറേകൂടി അഗാധമായ ഒരു ഗർത്തത്തിലേക്കു ചുഴിഞ്ഞിറങ്ങുന്നു. സുഖദുഃഖങ്ങളെ ഒരുപക്ഷേ, ഭാഷയിൽ പ്രകാശിപ്പിക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ, സുഖദുഃഖങ്ങൾക്കതീതമായി, ഭാഷയോടു യാതൊരു സാധർമ്മ്യവുമില്ലാത്ത എന്തോ ഒന്ന് അവർ ഗ്രഹിക്കുന്നു. മനുഷ്യന്റെ ഏറ്റവും ഗാഢ-

38