ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4

ഹാസ്യരേഖകൾ

ഇവ കാച്ചിനോക്കിയതിൽ ചിലതെല്ലാം പൊള്ളുന്നില്ല എന്നും ചിലതിൽ മരച്ചീനിമാവാണ് ചേർത്തിരിക്കുന്നതു് എന്നും കണ്ടതിനാൽ ഞങ്ങൾക്ക് ഇവയെ തികച്ചും പ്രോത്സാഹിപ്പിക്കാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നത്. പലടത്തും വൃത്തഭംഗങ്ങൾ ഉള്ളതായും പരിശോധനയിൽ വെളിപ്പെട്ടിരിക്കുന്നു. എങ്കിലും സാമ്പത്തികാധഃപതനം വദ്ധിച്ചിരിക്കുന്ന ഇക്കാലത്തു സ്വദേശിവ്യവസായങ്ങളെ പോഷിപ്പിക്കേണ്ടത് എല്ലാവരുടേയും കടമയാകുന്നു. വിശേഷിച്ചും ഇവരുടെ മുളകപപ്പടങ്ങളെക്കുറിച്ചു ഞങ്ങൾക്കനുകൂലമായ ഒരഭിപ്രായമാണുള്ളതെന്നും പ്രസ്താവിച്ചുകൊള്ളട്ടെ.

9. ഉള്ളൂർ വളം ഡിപ്പോ, തിരുവനന്തപുരം. മുനിസിപ്പാലിറ്റിയുടെ ആവശ്യത്തിനായി ഉള്ളൂർ ഒരു വളം ഡിപ്പോ സ്ഥാപിച്ചിരിക്കുന്നുവത്രേ. പെൻഷൻഡ് ഉദ്യോഗസ്ഥന്മാരെ ഇത്തരം ചുമതലയേറിയ കൃത്യങ്ങളിൽ ഏൎപ്പെടുത്തുന്നതിനു ഞങ്ങൾ അനുകൂലികളല്ല, എങ്കിലും പ്രസ്തുത ഡിപ്പോയിൽ ഉണ്ടാക്കിയ വളത്തിന്റെ ഒരു സാമ്പിൾ ഞങ്ങൾക്കക്കയച്ചുതന്നത് ഇവിടെ വന്നുചേൎന്നിരിക്കുന്ന സ്ഥിതിക്കു ഞങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താതിരിക്കാൻ പത്രധർമ്മം ഞങ്ങളെ അനുവദിക്കുന്നില്ല. എന്നാൽ ഈ സംസ്കൃത സാധനത്തിനു സമസമായ ഒരു പരിശോധന അത്യാവശ്യമായിരിക്കയാൽ വിശദമായ ഞങ്ങളുടെ അഭിപ്രായം വഴിയെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/12&oldid=221610" എന്ന താളിൽനിന്ന് ശേഖരിച്ചത്