ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

ഹാസ്യരേഖകൾ


ല്ല. എന്തെന്നാൽ മറെറല്ലാവരും അവന്നു വഴിമാറിക്കൊടുപ്പാൻ സദാ സന്നദ്ധരാണ്. ഇക്കാൎയ്യത്തിൽ, തികച്ചും ഒരു സവൎണ്ണനായ ആന മറ്റു ജന്തുക്കളിൽ നിന്നും വളരെ വ്യത്യാസപ്പെട്ട ഒരു നയത്തെ ആകുന്നു അനുഷ്ഠിക്കുന്നത്. ഈ ജന്തുക്കൾ കൃത്രിമമായി ചില ആചാരങ്ങളും മുറകളും സൃഷ്ടിച്ചാണല്ലോ മറ്റുള്ളവരെ തങ്ങളുടെ വഴികളിൽനിന്നും അകറ്റി നിർത്താൻ പണിപ്പെടുന്നതു്. എന്നാൽ ആനയാകട്ടെ ചെറും തടിമിടുക്കുകൊണ്ടു മാത്രമാണു് മറ്റുള്ളവരെ അകറ്റിപ്പായിക്കുന്നത്. ധൈൎയ്യമുള്ളപക്ഷം അവർ തന്റെ എത്ര അടുത്തുവന്നു നില്ക്കുന്നുതിലും ആന് പരിഭവമൊന്നുമില്ല.

ആനയെ വേട്ടയാടുന്നതു വളരെ അപകടമുള്ള പണിയാണ്. മനുഷ്യന്റെ മണം കേട്ടാൽ ഇവൻ പാഞ്ഞടുക്കുന്നു. ഇവനെ വശപ്പെടുത്തി അനുസരിപ്പിക്കാൻ ഒരു പ്രത്യേകസ്ഥാനത്തു തട്ടിയാലേ പറ്റുകയുള്ളൂ. പക്ഷേ, ഈ സ്ഥാനം തെറ്റിയാൽ തട്ടുകിട്ടുന്നതു വേട്ടക്കാരനായിരിക്കും. തന്നെയുമല്ല, അയാളെ ഒരു വിരിപ്പിന്റെ (കമ്പിളിയുടെ) സമ്പ്രദായത്തിൽ ചുരുട്ടി മടക്കി വീട്ടിലേയ്ക്കു കൊണ്ടുപോരേണ്ടതായും വന്നുകൂടും........ ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/14&oldid=221613" എന്ന താളിൽനിന്ന് ശേഖരിച്ചത്