ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8

ഹാസ്യരേഖകൾ

പഴയ നാണയങ്ങളെന്നു പറയാവുന്നവയിൽ ഒരു കൊച്ചു കാശുപോലുമോ അവിടെ നിന്നും കിട്ടുകയില്ല. എന്നാൽ അവരുടെ സ്ത്രീജനങ്ങൾക്കു പത്തു മടക്കുള്ള മാലയാക്കി ധരിക്കത്തക്കവിധത്തിൽ അത്ര അധികം സ്റ്റീൽനിബ്ബുകളും, ധാരാളം മൊട്ടുസൂചികളും കിട്ടിയേയ്ക്കും.

ക്രമേണ അവർ എന്റെ എഴുത്തുമേശയായിരുന്ന സാധനത്തിനടുത്തു ചെന്നു പൂട്ടുപൊളിച്ചു പരിശോധിക്കാൻ തുടങ്ങും. അവർ അതിസൂക്ഷ്മമായി എന്റെ പൊടിഡപ്പി പരിശോധിക്കും. അതിനകത്തുള്ള കറുത്ത പൌഡർ എന്തോ മൃതസഞ്ജീവിനിയാണെന്നു അവർ കരുതിയേയ്ക്കാം. ഡപ്പിയുടെ പുറത്തെ ഡിസൈൻ അവരെ വിളരെ ആകൎഷിക്കും. അവർ ആ അപൂൎവ്വ സാധനത്തെ തങ്ങളുടെ കാഴ്ചബങ്കളാവിലേയ്ക്കയക്കും. എന്റെ മഷിക്കുപ്പി കാണുമ്പോൾ പണ്ടത്തെ പാനപാത്രങ്ങളുടെ അല്പത്വത്തെപ്പറ്റി അവർ അതിശയിക്കും. അവരുടെ രസതന്ത്ര വിദഗ്ദ്ധന്മാർ അതിൽ പറ്റിയിരിക്കുന്ന ഉണങ്ങിയ മഷിയുടെ അംശങ്ങളെ പരിശോധിച്ചു പുരാതന തിരുവനന്തപുരം നിവാസികളുടെ ഏററവും ഹൃദ്യമായ പാനീയത്തെ പരാമശിച്ചു ചില പ്രബന്ധങ്ങൾ രചിക്കും.

എന്റെ കടലാസുകളുടെ കൂട്ടത്തിൽ മെ. കുറുപ്പ് ആൻഡ് ബോസിന്റെ ഒരു ബില്ലു കാണുമ്പോൾ അവർ ഇങ്ങനെ പറയും: "നോക്കുക, അക്കാലത്തെ ഭൂകമ്പം എത്ര പെട്ടെന്നാണ് സംഭവിച്ചതെന്ന്! ഈ പാവത്തിനു അയാളുടെ തയ്യൽക്കാരന്റെ പണം കൊടുത്തുതീൎക്കുന്നതിനുപോലും സൌകൎയ്യപ്പെട്ടില്ല!?? അതു കഴിഞ്ഞ് എ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/16&oldid=221763" എന്ന താളിൽനിന്ന് ശേഖരിച്ചത്