ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
“ഉള്ളതു പറഞ്ഞാൽ--"

വാഷികയോഗങ്ങൾ, യാത്രഅയപ്പ്, വിരുന്നുസല്കാരം, മംഗളപത്രം കൊടുപ്പു മുതലായവ സംബന്ധിച്ചുള്ള അഭിനന്ദനമീറ്റിംഗുകൾ, പരിഷത്തുകൾ, എന്നിങ്ങനെ എപ്പേൎപ്പെട്ട പൊതുജനസദസ്സുകളിലും പ്രസംഗിക്കുന്നവൎക്ക് ഉപയോഗകരമായിരിക്കത്തക്കവിധത്തിൽ സൎവസഭാരഞ്ജിനി' എന്ന പേരോടുകൂടി ഒരു മഹൽ ഗ്രന്ഥം ഞങ്ങൾ തയ്യാറാക്കിവരുന്നു. സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ ചെയ്തുകേൾക്കാറുള്ളതുപോലെയുള്ള ഭംഗിവാക്കു പ്രസംഗങ്ങളല്ല. അത്തരം സന്ദഭങ്ങളിൽ പ്രസംഗക്കാർ തികച്ചും സത്യവാദികളായിരുന്നാൽ ചെയ്യുവാനിടയുള്ള പ്രസംഗങ്ങളാണു് ഈ മാതൃകാഗ്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിനു ചില സാമ്പിൾ പ്രസംഗങ്ങൾ ചുവടെ ഉദ്ധരിച്ചുകൊള്ളുന്നു:-

ഫ. സ്വാഗതപ്രസംഗം.

മഹാന്മാരേ, മഹതികളേ!- നിങ്ങളാരുംതന്നെ മാഹാന്മാരും മഹതികളുമല്ല എന്ന് എനിക്കു പൂൎണ്ണബോധ്യമുണ്ട്. പിന്നെ, നിങ്ങളെ ഇപ്രകാരം അഭിസംബോധനം ചെയ്യുന്നത് എന്റെ മാൎയ്യാദകൊണ്ടു മാത്രമാണ്. ഈ യോഗം നടക്കാൻ പോകുന്നു എന്നു കേട്ടപ്പോൾതന്നെ എനിക്കിതിലൊരു പ്രധാനവേഷം കൈക്കലാക്കണമെന്നു തോന്നി. ഇതിലേയ്ക്കുള്ള എന്റെ ഗൂഢശ്രമങ്ങളുടെ ഫലമായി യോഗകാൎയ്യദശി എന്നോടു വന്നു സ്വാഗതപ്രസംഗം ചെയ്യണമെന്നപേക്ഷിച്ചപ്പോൾതന്നെ എനിക്കതിനു തീരെ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/18&oldid=221820" എന്ന താളിൽനിന്ന് ശേഖരിച്ചത്