ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓമർഖായം

"ഓമർഖായത്തെക്കുറിച്ചു താങ്കളുടെ അഭിപ്രായമെന്ത്?" എന്ന് ഒരു പത്രാധിപർ കേരളത്തിലെ 'ചില മഹാന്മാരോട്" ചോദിച്ചാൽ പ്രതീക്ഷിക്കാവുന്ന മറുപടികളാവിത്:

൧. "വന്നു ഞാൻ ജലം പോലെയൂഴിയി,ലിതുനേരം
തെന്നലെന്നപോൽ വേഗം പാഞ്ഞെങ്ങോ ഗമിക്കുന്നു"
ഉലകിൻ നിത്യസത്യമീ വാക്കിലുൾക്കൊള്ളിച്ച
കലയാണുമാറിന്റേ,തെന്റേതും വേറല്ലല്ലോ.

ജി.ശങ്കരക്കുറുപ്പ്.


൨. ഓമർഖായം എന്ന പാരസീകമഹാകവി അനുഗ്രഹീ
തവാഗ്വിലാസനായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്
എന്റെ ഹൈന്ദവധൎമ്മസുധാകരം അഥവാ കനകാ
ൎണ്ണവരസായനം എന്ന ഗ്രന്ഥം നോക്കുക.

ഒ. എം. ചെറിയാൻ.



൩. ഓമർഖായം എന്ന പേരിനാൽ അറിയപ്പെടുന്നത്
ഈജിപ്തിലെ സുപ്രസിദ്ധങ്ങളായ ഏഴു ഗോപുരങ്ങളിൽ
ഏറ്റവും ഉന്നതമായ ഗോപുരമത്രേ. പുരാതന കൽ
മായ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഇതിന്റെ മുകളിൽ കയ
റിനിന്ന് നക്ഷത്രമെണ്ണുക പതിവുണ്ടായിരുന്നു.

അംശി നാരായണപ്പിള്ള.


൪. ഓമർഖായമുമാർഖായം ജയ ഭോ വിജയീ ഭവ
പാരസീകകവിശ്രേഷ്ഠ ജയ ഭോ വിജയീ ഭവ.

സി. എൻ. എ. രാമയ്യാശാസ്ത്രി.


"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/21&oldid=221946" എന്ന താളിൽനിന്ന് ശേഖരിച്ചത്