ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കമ്മിററികൾ

കമ്മിറ്റികളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യാൻ ഒരു കമ്മിറ്റിയെ നമ്മുടെ ദർബാർ ഫഫവാ കന്നിയിൽ നിയമിച്ചാൽ ആ കമ്മിറ്റി ഫഫവദ്ര മിഥുനത്തോടടുപ്പിച്ചു സമൎപ്പിക്കാനിടയുള്ള റിപ്പോട്ടിന്റെ ചുരുക്കമാവിതു്:

പ്രസ്തുതകമ്മിറ്റി ആകെ നാൽപ്പത്താറു യോഗം കൂടി വമ്പൻ സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയിട്ടുണ്ടു്. കമ്മിററി സുമാർ ദ്രമ്പെ മൈൽ സഞ്ചരിക്കയും, ഫാൻദ്ര മുതൽ സൎക്കാർ നിയമിച്ചിട്ടുള്ള സകല കമ്മിററികളുടേയും റിപ്പോർട്ടുകൾ അനുബന്ധങ്ങളുൾപ്പെടെ കൂലംകഷമായി പരിശോധിക്കയും ചെയ്തിട്ടുണ്ട്. മൂന്നു (വഴി പിഴച്ച) മെമ്പറന്മാർ പ്രത്യേകം പ്രത്യേകം എഴുതിച്ചേൎത്തിട്ടുള്ള ന്യൂനപക്ഷറിപ്പോർട്ടുകൾ ഒഴിച്ചാൽ ഈ കമ്മിററി ഐകകണ്ഠമായി താഴെ വിവരിക്കുന്ന നിദ്ദേശങ്ങൾ സമപ്പിച്ചുകൊള്ളുന്നു.

ഫ. മുൻകമ്മിറ്റികളിൽ ൻവ്ര ശതമാനവും സൎകാരിനെ ഏതെങ്കിലും ഒരു ദുൎഘടഘട്ടത്തെ തരണം ചെയ്യാൻ സഹായിക്കുന്നതിനായി ഏൎപ്പെടുത്തപ്പെട്ടവയത്രേ. ഇവയെ നിയമിച്ചതിൽ സൎക്കാരിന്റെ ഉദ്ദേശം, അത്യാവശ്യമായി പ്രവർത്തിക്കേണ്ടിയിരുന്ന ചില സംഗതികളിൽ കാൎയ്യതാമസവും ഭിന്നാഭിപ്രായവും സൃഷ്ടിക്കാനായിരുന്നു എന്നു തെളിയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/24&oldid=222003" എന്ന താളിൽനിന്ന് ശേഖരിച്ചത്