ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കമ്മിററികൾ


ഇക്കാരണങ്ങളാൽ ഞങ്ങൾ ഐകകണ്ഠ്യമായി സൎക്കാരിനെ സാദരം അറിയിച്ചുകൊള്ളുന്നതെന്തെന്നാൽ ഇത്തരം കമ്മിററി ഏൎപ്പെടുത്തൽ പൂച്ചയ്ക്കു കോണകം ഉടുപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സൎക്കാരിന്റെ ദീൎഘസൂത്രനയത്തിനുമാത്രം യോജിച്ചതും ഇവയുടെ നിൎദ്ദേശങ്ങൾ വെറും കാനൽജലങ്ങളും ആണെന്നും അതിനാൽ, ഈ സമ്പ്രദായത്തെ ബഹു: സൎക്കാർ ഉടനടി ഉപേക്ഷിക്കേണ്ടതാണെന്നും, കമ്മിറ്റികളുടെ ആവശ്യം മുമ്പിലും ഇപ്പോഴും ഇനി ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ഉണ്ടായിരിക്കുന്നില്ലെന്നും, ഉണ്ടാകാൻ ഇടയില്ലെന്നും, മററും മററും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/27&oldid=222034" എന്ന താളിൽനിന്ന് ശേഖരിച്ചത്