ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22

ഹാസ്യ രേഖകൾ

ൎയ്യം ചിന്തിക്കണം; തന്റെ കവനങ്ങൾക്കു പ്രതിഫലം കൊടുപ്പാൻ സന്മനസ്സുണ്ടാകുന്ന വല്ല പ്രസാധകന്റെയോ, പത്രപ്രവൎത്തകൻറയോ ശുല്ക്കത്തെ, അങ്ങനെയുള്ള യോഗമുണ്ടായ ഏതു കവി താൻ നിരസിച്ചിരിക്കുന്നു? വാസ്തവമിതെങ്കിലും, യഥാതഥഭൂമക്കാരായ ഏറ്റവും ഒടുവിലത്തെ കവികൾക്കുപോലും അന്തരാത്മാവിന്റെ പ്രചോദനമാകുന്ന കവിതയെ വെറും കമ്പവീൎപ്പിക്കാനുള്ള ഉപകരണമാക്കി പരിഗണിക്കുന്നത് അത്ര സമ്മതമുള്ള ഒരു കാൎയ്യമായിരിക്കയില്ല. ആകയാൽ, എന്റെ നിൎദ്ദേശങ്ങളെ ഞാൻ മറെറാരു രൂപത്തിൽ അവരുടെ മുമ്പാകെ സമൎപ്പിക്കാം.

ഒരു കവിയുടെ അല്ലെങ്കിൽ കലാകാരൻ ഉദ്ദേശം, അയാൾക്കു ദൃഷ്ടിഗോചരമായ ഒരു കാഴ്ചയേയോ മനസ്സിൽ പതിഞ്ഞ ഒരനുഭവത്തെയോ, ഒരു കാമ്യവസ്തുവിൽ ഉണ്ടായ അഭിലാഷത്തേയോ വാഗ്ര്യൂപേണ വായനക്കാരന്റെ മുമ്പിൽ ആവിഷ്കരിച്ച് അയാൾക്കു സഹാനുഭൂതി നല്കുക എന്നുള്ളതാണല്ലോ. ഇക്കാൎയ്യത്തിൽ അയാൾക്കു വിജയമുണ്ടാകണമെങ്കിൽ, താൻ അസാമാന്യനെന്നും ആകാശചാരിയെന്നും ജന്മവാസനക്കാരനെന്നും മറ്റുമുള്ള മിഥ്യാഭിമാനങ്ങൾ അയാൾ കൈവെടിയണം. എന്നാലും പോരാ, കവികൾ ഇന്നത്തെ കച്ചവടപ്പരസ്യങ്ങളുടെ പിന്നിൽ നില്ക്കുന്ന മനശ്ശാസ്ത്രതത്ത്വങ്ങളെ സൂക്ഷിച്ചു മനസ്സിലാക്കയും വേണം.

ക്രമവും മൎയ്യാദയും അവസരവും ടീക്ഷിക്കുന്നതിലാണ് മിക്കവാറും എല്ലാ ലൌകിക വിജയങ്ങളും കൈവ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/30&oldid=222071" എന്ന താളിൽനിന്ന് ശേഖരിച്ചത്