രുന്നത്. അതിശയോക്തിയും ആഭാടവും വരുത്തിക്കൂട്ടുന്ന അപകടം നമ്മുടെ പരസ്യക്കാർ ഇതിനകം അനുഭവിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. "എല്ലാ മനുഷ്യരും 'ബാൽക്കോ' സോപ്പുതന്നെ ഉപയോഗിക്കുന്നു", "ഞങ്ങളുടെ ഏരണ്ഡ രസായനം ഔഷധരാജനെന്നും ആസേതുഹിമാലയപൎയ്യന്തം സകലഭിഷഗ്വരന്മാരും മുക്തകം ഉൽഘോഷിക്കുന്നു" എന്നെല്ലാം അത്യുൽക്കട രീതിയിലുള്ള പരസ്യങ്ങളെ മഹാജനം വെറുക്കാനും സംശയിക്കാനും തുടങ്ങിയിരിക്കുന്ന കാലമാണിതു്. അവൎക്കറിയാം, ഈ ഭൂമിയിൽ സോപ്പേ ഉപയോഗിക്കാതെ കണ്ടുതന്നെ കോടിക്കണക്കിനു ആളുകളുണ്ടെന്നു്. പിന്നെയാണ് ലക്ഷത്തിലൊന്നുമാത്രമായ ബാൽക്കോ സോപ്പിന്റെ സാർവ്വജനീനമായ പ്രചാരം! ഹിമാലയം മുതൽ സേതുവരെ എന്ന ദേശവ്യാപ്തി പോയിട്ടു തിരുവനന്തപുരമോ തൃശ്ശൂരോ പോലെയുള്ള ഇടുങ്ങിയ പരിധികൾക്കുള്ളിൽത്തന്നെയും രണ്ടു വൈദ്യന്മാർ ഏതെങ്കിലുമൊരു വിഷയത്തിൽ ഏകാഭിപ്രായക്കാരായി കാണപ്പെടുക എന്നുള്ളത്, ശീമച്ചക്കയുടെ കുരു എന്നതുപോലെ അസുലഭമായ ഒരു കാൎയ്യമാകുന്നു. പിന്നെയാണു് ആരാന്റെ ഏരണ്ഡരസായനത്തെപ്പറ്റി അവർ ഒന്നായി മുക്കുറയിടുന്നത്. ഇങ്ങനെ മേപ്പടി പരസ്യങ്ങളുടെ പൊള്ളത്തരം തൽക്ഷണം തന്നെ മഹാജനത്തിനു പ്രസ്പഷ്ടമായിത്തീരുന്നു. ഈ വസ്തുത മനസ്സിലാക്കിക്കഴിഞ്ഞ പരസ്യക്കാർ അവരുടെ സമ്പ്രദായങ്ങൾ നവീനമനശ്ശാസ്ത്രരീതിക്കു യോജിച്ച മട്ടിൽ മാറ്റുവാൻ ഒട്ടും മടിച്ചില്ല. ഇപ്പോൾ, മുൻപറഞ്ഞ പരസ്യങ്ങൾ ഇങ്ങനെ രൂപാന്തര
താൾ:ഹാസ്യരേഖകൾ.pdf/31
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവികൾക്കു ഉപദേശം