ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവികൾക്ക് ഉപദേശം

ഏരണ്ഡരസായനത്തിന്റെ കഥയും ഇപ്രകാരംതന്നെ. "ഒന്നാംതരം മരുന്നു്". 87 വിദഗ്ദ്ധവൈദ്യന്മാർ പരിശോധിച്ചതിൽ 74 പേരും വളരെ തൃപ്തികരമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു" എന്നത്രേ അതിൻറെ പുതിയ രീതിയിലുള്ള പരസ്യം. ഇതു കാണുമ്പോൾ നിങ്ങൾ പറയുന്നു: "ശരി, ശരി; നമുക്കുവേണ്ടി ഇവർ എത്രമാത്രം ബുദ്ധിമുട്ടിയിരിക്കുന്നു. 87 വിദഗ്ദ്ധവൈദ്യന്മാരെ തെരക്കിപ്പിടിച്ചു, അവരെക്കൊണ്ട് ആ മരുന്നു പരിശോധിപ്പിച്ച് അഭിപ്രായം ശേഖരിച്ചിരിക്കുന്നു! അതിൽ 74 പേരും നല്ലതെന്നു പറയണമെങ്കിൽ തീൎച്ചയായും ഈ മരുന്നു ഗുണമുള്ളതായിരിക്കണം. വൈദ്യന്മാരിൽ ഒന്നിനുംകൊള്ളാത്ത നൊസ്സന്മാരും ധാരാളമുണ്ട്. അക്കണക്കിന് ഈ മരുന്നു രുചിക്കാതെ 87-ൽ 13 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് ഇതിന്റെ വൈശിഷ്ട്യത്തിനു വേറിട്ടൊരു തെളിവായും തീരുന്നു. 100 വിദഗ്ദ്ധ വൈദ്യന്മാർ എന്നോ 150 പേര് എന്നോ ഒക്കെ പറയാതെ 87 പേർ എന്നു കൃത്യമായി പറഞ്ഞിരിക്കുന്നത്, അത്രയും പേരെക്കൊണ്ടു വാസ്തവത്തിൽ പരിശോധിപ്പിച്ചിരിക്കാമെന്നുള്ളതിനു് ഒരു പ്രത്യക്ഷലക്ഷമാണു്. എനിക്ക് ഇപ്പോഴും കൂടെക്കൂടെ മലബന്ധത്തിന്റെ ഉപദ്രവം ഉണ്ടാകാറുണ്ട്. ഏതായാലും ഒരു റാത്തൽ ഏരണ്ഡാരസാധനം വാങ്ങി നോക്കുകതന്നെ."

മിതമായ ഭാഷയിൽ ക്രമമായി പറയുന്നതിന്റെ പ്രയോജനം പ്രസ്തുത ഉദാഹരണങ്ങളിൽനിന്നു വ്യക്തമാകുമല്ലോ. നമ്മുടെ കവിതകളും ഈ പരസ്യക്കാരുടെ മാതിരി

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/33&oldid=222294" എന്ന താളിൽനിന്ന് ശേഖരിച്ചത്