ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

പ്രവൎത്തിച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ പെടുന്ന പാടൊന്നും കൂടാതെ കഴിക്കാമായിരുന്നു. അറപ്പു തോന്നിക്കുന്ന അതിശയോക്തിക്കും, അക്രമവും അനവസരവുമായ അതുക്തിയാൽ അരോചകമുണ്ടാക്കിത്തിക്കുന്ന വികാരപ്രകടനങ്ങൾക്കും പകരം, പാകവും മൎയ്യാദയും ദീക്ഷിച്ചു തങ്ങൾക്കു പറയാനുള്ളതു ഭംഗിയായും അടുക്കായും പറഞ്ഞിരുന്നു എങ്കിൽ, സാമാന്യജനങ്ങൾക്ക് അവരിൽ ഇപ്പോഴത്തേതിലും വളരെയധികം പ്രതിപത്തി തോന്നിയേനേ.

കന്യാകുമാരിയിലെ ഒരു ന്യൂയോദയത്തെ വൎണ്ണിമ്പോൾ,

"ചെമ്പുകിടാരം പഴുപ്പിച്ചെടുത്തതിൽ
സാമ്പ്രതം കുങ്കുമ പൂശി,
അമ്പതിനായിരം വിദമമാലക-
ളിക്കത്തോടായതിന്മീതേ തൂക്കി

കമ്പം കലരാതെ പൂർവ്വദിശാമുഖ-
ആമ്പർ കോൻ പൊക്കിപ്പിടിച്ചിടുന്നോ?
ലോകത്തിതിന്മീതേ മറ്റെന്തു കാഴ്ചയു-
കുവാൻ ജീവിയ്ക്കു രോമഹൎഷം!

എന്നും മറ്റും ഒരു കവി തട്ടിമൂളിക്കുന്നു എന്നിരിക്കട്ടെ. ഇതു് ആലോചനാപൂൎവ്വമാണോ എന്നാണു് ഞാൻ ചോദിക്കുന്നതു്. കേൾക്കുന്ന മാത്രയിൽത്തന്നെ ഈ വരികൾ വായനക്കാരിൽ ഒരു തക്കബുദ്ധിയെ ജനിപ്പിക്കാൻ പോന്നവയാണ്. "എന്ത്? ചുട്ടുപഴുപ്പിച്ച ചെമ്പുകിടാരത്തിൽ കുങ്കുമം പൂശുകയോ? അതിനും മീതേ പവിഴമാലകൾ ആയിരക്കണക്കിനു ചാൎത്തുകയോ? ദേവേന്ദ്രൻ തന്നെ ആയാ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/34&oldid=222356" എന്ന താളിൽനിന്ന് ശേഖരിച്ചത്