ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28

ഹാസ്യരേഖകൾ

“ആയിരമുമ്മകളെൻ മുഖത്തന്നേര-
മാകാശത്തിങ്കൽനിന്നു വി
ആയതെടുത്തെന്റെയോമലിനെയ്യിനൊ-
രാടയും ബ്ളൌസ്സുമായ് നെയ്തിതു ഞാൻ."

എന്നും, ഒക്കെ പ്രകൃതിയിലെ സാരികപ്രേമത്തേയുംകൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രണയഗാനങ്ങളുടെ കഥയോ പോകട്ടെ. ഓരോ കവിയുടേയും പ്രത്യേകമായ പ്രേമത്തിനു ലാക്കായി ഭവിച്ച വല്ല മേനകയോ ജാനകിയേയോ നാനിക്കുട്ടിയേയോ വൎണ്ണിക്കുമ്പോളാണ് ഇവർ സകല അതിൎത്തികളേയും പഞ്ഞിപറത്തുന്നത്.

"ലോകത്തും നാകും കാണാത്ത സൌന്ദര്യ-
മാകന്ദമന്ദാരപ്പാക്കുമ്പേ."

എന്നോ,

"എന്നുടെ മേനക മന്നിൽപ്പിറന്നോരു
തന്വികൾക്കൊക്കയും ചൊന്നരഞ്ഞാൺ."

എന്നോ,

"തരുണൻ തങ്കം നടന്നുപോകുന്ന
വഴി നനയ്ക്കുന്നു മിഴിനീരാൽ."

എന്നോ, ഒക്കെ ഈ വിദ്വാന്മാർ ഉഴറിവിടുന്നതു കേൾക്കുമ്പോഴാണ് വായനക്കാരന്റെ ശുഭാപ്തിവിശ്വാസം അസ്തമിക്കുന്നതും, അയാൾക്കു കലികൊള്ളുന്നതും. മുൻപു സൂൎയ്യോദയത്തെസ്സംബന്ധിച്ചു പറഞ്ഞതുപോലെ, ഈ ഘട്ടത്തിലും സാമാന നിരുപദ്രവിയായ വായനക്കാരൻ ഒന്നു ക്ഷോഭിച്ചിളക്കാൻ ഇടയാകുന്നു. “ഹേ, നിങ്ങളുടെ പ്രേ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/36&oldid=222455" എന്ന താളിൽനിന്ന് ശേഖരിച്ചത്