ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചവറ്റുകൊട്ട
[ഒരു നിരൂപണം]


ശ്രീമാൻ പുത്തേഴത്തു രാമൻ മേനോന്റെ 'ചവറ്റു കൊട്ട` കൊട്ട് കട്ടയായാലും, രാമമേനോൻ തന്നെ രാമൻ മേനവനായാലും ത്രിശ്ശിവപേരൂർ രാമാനുജമുദ്രാലയം 'ക്ലിപ്തത്തിൽ` അച്ചടിച്ചതാണു്. ക്ലിപ്തത്തെ ക്ലിപ്തപ്പെടുത്തിയതിൽ പരിഭവിക്കുന്നവരുണ്ടെങ്കിൽ അവർ മി. മേനവന്റെ വിശേഷാൽ പ്രതി പരിശ്രമങ്ങൾ പ്രചാരലുപ്തങ്ങളായിത്തീരാതെ, അച്ചമഷിയിൽ 'ലിപ്ത'ങ്ങളാക്കിവിട്ടതിനു മേല്പടി മുദ്രാലയക്കാതെ അനുമോദിക്കതന്നെ വേണം.

പ്രസ്താവന, അവതാരിക, ആമുഖം, ഇക്കൂട്ടത്തിൽ ഓരോ പീഠികയ്ക്കും ഉപോൽഘാതത്തിനുംകൂടി വകയുണ്ടായിരുന്നു. എന്നാൽ മി. മേനവന്റെ സ്വയമേവ ഉള്ള വിനയമായിരുന്നിരിക്കണം ഈ കുറവിന് ഇടവരുത്തിയതു്.

പ്രതിപാദ്യവിഷയങ്ങളാണെങ്കിൽ, അഷ്ടദിക്പാലന്മാരെപ്പോലെയോ, അഷ്ടദിഗ്ഗജങ്ങളെപ്പോലെയോ, അഷ്ടവസുക്കളെ പോലെയോ എട്ടെണ്ണം. അവയെ എളുപ്പം ഓൎമ്മിക്കാൻ ശ്ലോകരൂപത്തിൽ താഴെ കുറിക്കുന്നു.

(3) കുപ്പിച്ചില്ലു (4) കരിക്കട്ട (5) തീപ്പെട്ടിക്കോൽ (1) പഴത്തൊലി (2) ചിരട്ടക്കയിൽ (7) കുറ്റിച്ചൂൽ (6) ചക്കേടെ മടൽ (8) പുല്ലിവ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/48&oldid=222782" എന്ന താളിൽനിന്ന് ശേഖരിച്ചത്