അടിയുറച്ച വിദഗ്ദന്മാർ മാത്രം ഉൾപ്പെട്ടതായതുകൊണ്ടു്, ഞങ്ങളുടെ പരിശോധനയ്ക്കു വിധേയമായ യാതൊരു നാടകവും അരങ്ങത്തു ശോഭിക്കാതിരിക്കുകയില്ലെന്ന് ഉറപ്പുപറഞ്ഞുകൊള്ളുന്നു.
൨. നാടകപ്രകടനാനന്തരമോ, പ്രസിദ്ധീകരണാനന്തരമോ, അതേസ്സംബന്ധിച്ചുണ്ടാവുന്ന സകലവിധമായ പ്രതികൂല വിമശങ്ങളേയും പ്രശനങ്ങളേയും ഞങ്ങൾ മുക്തകണ്ഠം നിശിതമായി എതിക്കുന്നതും, അതിനു നാടകകത്താവു പ്രത്യേകം ഫീസൊന്നും തരേണ്ടാത്തതുമാകുന്നു.
൩. യാത്രചിലവിനും മറ്റും ഉള്ള പണം മുൻകൂടച്ചിരുന്നാൽ നാടകം തുടങ്ങുന്നതിനു ഒരാഴ്ച മുമ്പേതന്നെ ഞങ്ങൾ നാടകം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തു വന്നു അതിനുവേണ്ടി പ്രചാരവേല നടത്തുന്നതും, സ്വന്തം ചിലവിൽ പ്രസംഗങ്ങൾ ചെയ്യുന്നതുമായിരിക്കും.
൪. ഭാഷാനാടകവേദിയിൽ സ്ത്രീവേഷങ്ങൾക്കു സ്ത്രീകൾ വേണമെന്നു ഞങ്ങൾക്കു നിർബന്ധമുള്ളതും, അപ്രകാരം വേഷം കെട്ടാൻ സമ്മതമുള്ള യുവതിമാരെ ഞങ്ങൾതന്നെ പരിശീലിപ്പിച്ചു വരുന്നതും, ആവശ്യപ്പെട്ടാൽ ന്യായമായ പ്രതിഫലത്തിന്മേൽ അവരെ എങ്ങോട്ടും അയച്ചുകൊടുക്കാൻ ഞങ്ങൾ ഒരുക്കമുള്ളതുമാകുന്നു.
കമ്പനിയുടെ നായകൻ, ഒന്നാന്തരം സാഹിത്യകാരനെന്നതുകൂടാതെ മികച്ച ഒരു വ്യവസായപ്രവൎത്ത