ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
'പച്ചവെള്ളത്തിന്റെ നിറം'
(ഒരു പഴയ ഏട്)

[പച്ചവെള്ളത്തിന്റെ നിറത്തെപ്പറ്റി ഇന്നാട്ടിലെ വൎത്തമാനപ്പത്രങ്ങളിൽ ചിലവ എഴുതുന്നതായാൽ എങ്ങിനെയായിരിക്കുമെന്നുള്ളതിനു നാല് കാരണങ്ങൾ ചുവടെ ചേൎക്കുന്നു.]

പച്ചവെള്ളത്തിന്റെ നിറം:

അനേകകാലമായി അധികാരം കൈകാൎയ്യം ചെയ്തുപോരുന്ന സമുദായക്കാർ, ഇനിമേലും രാജ്യകാൎയ്യ സംബന്ധമായും സമുദായസംബന്ധമായും അസമത്വം അനുഭവിക്കുന്ന മഹാരാജാവിന്റെ പ്രജകളായ നാല്പത്തിരണ്ടുലക്ഷം ജനങ്ങളെയും തങ്ങളുടെ രാഷ്ട്രീയാവകാശങ്ങളിൽ നിന്നും ഒഴിച്ചുനിറുത്താമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അവരുടെ ആശ കേവലം അസ്ഥാനത്തിലാണെന്നു തന്നെ ഞങ്ങൾക്കു പറയേണ്ടിയിരിക്കുന്നു. പച്ചവെള്ളത്തിന്റെ നിറം കറുപ്പാണെന്നു് ഏതു കുരുടനും കാണാൻ കഴിയുമെന്നിരിക്കെ ഇക്കൂട്ടർ അതു വെളുപ്പാണെന്നു സ്ഥാപിക്കാൻ ചെയ്തുവരുന്ന ശ്രമങ്ങളും കാട്ടിക്കൂട്ടുന്ന സാഹസങ്ങളും 'ജോബി'ന്റെ ക്ഷമയെപ്പോലും നശിപ്പിക്കാൻ മതിയാകത്തക്കതാണെന്നു പറവാൻ ഞങ്ങൾക്കു മടിയില്ല. പച്ചവെള്ളം കൊണ്ട്, ഒരു പ്രത്യേക വൎഗ്ഗക്കാരുടെ കുത്തകയായ ഗവണ്മെൻറ് കൈകാരം നടത്തിപ്പോരുമ്പോൾ, അത് അവശരായ നാല്പത്തിരണ്ടു ലക്ഷത്തിൻറയും മൌലികാവകാശങ്ങൾക്കു വിരോധമായി പരി

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/62&oldid=223488" എന്ന താളിൽനിന്ന് ശേഖരിച്ചത്