ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

തോന്നിപ്പോകുന്നു. ജീവസന്ധാരണത്തിനു് ജീവസന്ധാരണത്തിനു് അത്യാവശ്യമായ ഈ സാധനത്തെ ആന്ധ്യത്താൽ കറുപ്പിച്ചു ചീത്തയാക്കിക്കാട്ടാൻ വൃഥാശ്രമം ചെയ്യുന്ന ഈ ഹ്രസ്വദൃഷ്ടികൾ രാജ്യത്തിൽ അസമാധാനം വിതയ്ക്കുന്നതിനെ സൎവ്വകരങ്ങളും കൊണ്ടു തടയേണ്ടതു ഗവണ്മെന്റിന്റെ ചുമതലയാകുന്നു. ഏതായാലും, ഇവരുടെ സംരംഭങ്ങൾ അവ അൎഹിക്കുന്ന പരിപൂൎണ്ണപരാജയത്തിൽ കലാശിച്ചത്, തിരുവിതാംകൂറിലെ പൌരാവലിയുടെ വിവേചനാശക്തിയും രാജ്യസ്നേഹവും മന്ത്രങ്ങൾക്കു വശംവദമാകാത്തവിധം ഉറച്ചതാണെന്നു വിശദമാക്കുന്നു. പച്ചവെള്ളത്തെപ്പറ്റി എട്ടുലക്ഷം ഈഴവക്കും എന്തഭിപ്രായമാണുള്ളതെന്നു കോട്ടയത്തെ 'മുത്തശ്ശി'യെക്കാൾ അറിവാനും പറവാനുമുള്ള അവകാശം ഞങ്ങൾക്കാണുള്ളത്.

മ...രാ...ഒ)


പച്ചവെള്ളത്തെക്കുറിച്ച് തിരുവിതാംകൂർ ഗവൎമ്മെന്റിന്റെ മാനംനോക്കിനയം.

പച്ചവെള്ളം അരൂപവും നിറമില്ലാത്തതുമായ ഒരു ദ്രവമാണെന്നു സുപ്രസിദ്ധ ചിന്തകനായ ഓളിവർ സെസാല്പീനി, രാജ്യമീമാംസാപണ്ഡിതനായ ബെർണാർ ഡോലെപ്പിഡേ, ധനതത്വശാസ്ത്രജ്ഞനായ പ്രൊഫസർ ഐവാൻ ഇവാനോവിച്ച്, എന്നീ മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കെ നമ്മുടെ തിരുവിതാംകൂർ ഗവൎണ്മെൻറുമാത്രം അതിനെസ്സംബന്ധിച്ച് ഒരു ഒട്ടകപ്പക്ഷിനയം അഥവാ മാനംനോക്കി നയം അനുവൎത്തിച്ചുകാണുന്നതു ബഹുവിചിത്രമായിരിക്കുന്നു. ദീൎഘദൃഷ്ടിയുള്ള യാതൊരു ഗവൎണ്മെന്റു

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/64&oldid=223497" എന്ന താളിൽനിന്ന് ശേഖരിച്ചത്