ന്നു സ്പഷ്ടം. ഈ പതനത്തിൽ മേല്പടി യെല്ലോപ്രസ്സിന്റെ പ്രവൎത്തനരീതിയെ ചില മാതൃകകൾ മുഖാന്തരം ഉദാഹരിക്കുന്നതായാൽ മലയാളവായനക്കാൎക്ക് അതിൻ്റെ സ്വരൂപജ്ഞാനഗ്രഹണം സുകരമായിത്തീരുന്നതാണല്ലോ. ഈ പ്രത്യാശയോടെ യെല്ലോപ്രസ്സ് വൎത്തിഗ്ഗത്തിൽപ്പെട്ട ഒരമേരിക്കൻ പത്രം തന്റെ പ്രതിയോഗിയായ മറെറാരു പത്രത്തെപ്പറ്റി 'പത്രധൎമ്മം' എന്ന തലക്കെട്ടിൽ അടുത്ത കാലത്തു പ്രസിദ്ധപ്പെടുത്തിയ ഒരു മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ചുവടെ ചേൎത്തുകൊള്ളുന്നു. ഈ രീതി തിരുവിതാംകൂറിൽ അസുലഭമാണോ അല്ലയോ എന്നു വിധിക്കേണ്ട ഭാരവും പാരായണക്കാൎക്കു വിട്ടുതന്നിരിക്കുന്നു.
മാതൃക ൧.
ഈ പട്ടണത്തിലെ ഏറ്റവും നാറ്റം കൂടിയ മൂലയിൽ നിന്നും വാരംതോറും പന്ത്രണ്ടു പേജിൽ വിരേചനം നടത്തുന്ന 'ഓഹിയോകിക്കർ' എന്ന ഓടപ്പത്രത്തിന്റെ അധിപരെന്നു പറയുന്ന തൃണസദൃശന്റെ ഇതുവരെയുള്ള വിക്രിയകൾ വെളിപ്പെടുത്തിയാൽ ഞങ്ങൾക്ക് അറുന്നൂറു ഡാളർ റൊക്കം നൽകുന്നതാണെന്നു ഒരു മാന്യപൗരൻ ഞങ്ങളെ അറിയിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുതപത്രലോക കാഷ്ഠം, 'കിക്കറു'ടെ അധിപർവേഷധാരിയായ പുരീഷഭോക്താവ്, ഒരു വ്യഭിചാരിയും തസ്കരനും' തീവെട്ടിക്കൊള്ളക്കാരനും ബാൾഷെവിസപ്രണയിയും ആണെന്നു ഞങ്ങൾക്കു നല്ലതുപോലെ ബോദ്ധ്യമുണ്ടെങ്കിലും പത്ര