മൎയ്യാദയെ അനുസരിച്ചു ഞങ്ങൾ പ്രസ്തുതപ്രതിഫലം സ്വീകരിച്ചു പ്രസ്തുതവിടസാമ്രാട്ടിനെതിരായി എന്തെങ്കിലും പ്രചാരവേല ചെയ്യാൻ ഞങ്ങളുടെ വിലയേറിയ സമയവും പത്രസ്ഥലവും വിനിയോഗിക്കാൻ ഒരുമ്പെടുന്നതു യുക്തമായിരിക്കുമെന്നു കരുതുന്നില്ല. ഈയിടെ അമേരിക്കൻ പത്രാധിപന്മാരുടെ ഇടയിൽ അനോന്യം ചെളിവാരിയെറിയുക എന്ന അനഭിലഷണീയമായ സമ്പ്രദായം ഉപൎയ്യുപരി വൎദ്ധമാനമായിക്കാണപ്പെടുന്നു. ഞങ്ങൾ ഈ ആത്മഹത്യാപരമായ പദ്ധതിയെ സൎവ്വശക്തികളുമുപയോഗിച്ച് എതിൎക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. പരിപാവനമായ പത്രധൎമ്മവും തൊഴിൽമൎയ്യാദയും മറന്നു പത്രപ്രവർത്തകന്മാർ കൂട്ടത്തിൽ കുത്തുക എന്ന ഈദൃശമായ നീചനയും അനുഷ്ഠിക്കുന്നതു സാധാരണയായി എന്തെങ്കിലും തുച്ഛമായ പ്രലോഭനങ്ങൾക്കു വശംവദന്മാരായിട്ടായിരിക്കും. ഇതു തികച്ചും അധിക്ഷേപാൎഹമാണെന്നു പറയേണ്ടതില്ലല്ലോ. മറ്റു തൊഴിലുകളെ നോക്കുക. മനഃപൂൎവ്വമല്ലാത്ത എന്തെങ്കിലും അബദ്ധം നിമിത്തം ഒരു ഡോക്ടർ ഒരു രോഗിയുടെ ജീവഹാനിക്കിടയാക്കുന്നു എന്നിരിക്കട്ടെ. എന്നാൽ മറ്റു ഡാക്ടർമാരെല്ലാംചേൎന്ന് അയാളെ ആ ആപൽഘട്ടത്തിൽ നിന്നു ത്രാണിക്കുവാൻ കള്ളസ്സത്യം ചെയ്തു മൊഴികൊടുപ്പാൻ പോലും മടിക്കുന്നില്ല. എന്നാൽ നേരെമറിച്ച് ഒരു പത്രാധിപർ എന്തെങ്കിലും അബദ്ധം ജല്പിച്ചുവിടുന്നു എന്നിരിക്കട്ടെ. ഉടൻതന്നെ നൂറുദിവസം പട്ടിണികിടന്നു ചെന്നായ്ക്കളെ പോലെ മറ്റു പത്രപ്രവൎത്തകന്മാരെല്ലാംകൂടി അയാളുടെ
താൾ:ഹാസ്യരേഖകൾ.pdf/69
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്രധൎമ്മം