മേൽ ചാടിവീണ് അയാളെ കടിച്ചു ചീന്താൻ ശ്രമിക്കുകയായി. ഇങ്ങിനെയല്ല വേണ്ടത്. ഒരേ ഉദ്ദേശത്തിൽ ഒരേ ധൎമ്മത്തിൽ ഒരേ തൊഴിലിൽ എൎപ്പെട്ടു സാമാന്യജനതയ്ക്കു വിജ്ഞാനവും കാൎയ്യബോധവും നായകത്വവും നൽകാൻ ചുമതലപ്പെട്ട നാം, പത്രപ്രവൎത്തകന്മാർ, അന്യോന്യം രഞ്ജിപ്പിനും സമഭാവനയ്ക്കും മാൎഗ്ഗദൎശികളായി ഏകോദരസഹോദരന്മാരെപ്പോലെ പെരുമാറുകയാണ് അനുഷ്ഠേയമായിട്ടുള്ളത്. ഇതത്രേ രാജ്യത്തിനും പൗരധൎമ്മത്തിനും നമ്മുടെ അത്യുന്നതമായ തൊഴിലിനും അനുയോജ്യമായിട്ടുള്ള കൃത്യം. ആകയാൽ കിക്കറെന്നു പറയുന്ന കക്കൂസു പഴന്തുണിയുടെ അധിപരെന്ന് അവസ്ഥ നടിക്കുന്ന, ആ പോക്കുകെട്ട എരപ്പാളി, വാനാറ്റം കൊണ്ട് ഇഴജന്തുക്കൾക്കും അടുത്തുകൂടാത്ത ആ എമ്പോക്കി, ആ ചട്ടിത്തലയൻ, ആ കാക്കക്കണ്ണൻ, ആ പിച്ചതെണ്ടി ഇതിന്നെത്രയോ മുമ്പുതന്നെ സിംഗ്സിംഗ് ജയിലിൻറ ഇരുമ്പഴികൾക്കു പിന്നിൽ ഭദ്രമായി സൂക്ഷിക്കപ്പെടേണ്ടതായിരുന്നു എന്നു ഞങ്ങൾക്കു ബലമായ അഭിപ്രായമുണ്ടെങ്കിലും, ആ തെമ്മാടി അത്യുൽകൃഷ്ടമായ പത്രപ്രവൎത്തനം എന്ന തൊഴിലിൽ എൎപ്പെട്ടിരിക്കകൊണ്ടും തൊഴിൽമൎയ്യാദയേയും അയാളുടെ പത്രാധിപർ എന്ന മാന്യമായ സ്ഥാനത്തേയും ആദരിച്ചും ഞങ്ങൾ അയാൾക്ക് ആക്ഷേപകരമാകുംവിധത്തിൽ ഒന്നുംതന്നെ പ്രസ്താവിക്കാൻ ഒരുമ്പെടുന്നില്ല. ഞങ്ങളുടെ സഹജീവികൾ എന്തു കുത്സിതനയങ്ങൾ അനുഷ്ഠിക്കുവാൻ മുതിൎന്നാലും യഥാൎത്ഥപത്രധൎമ്മമാകുന്ന ഋജുപന്ഥാവിൽ നിന്നും അണുമാത്രം വ്യതിയാ
താൾ:ഹാസ്യരേഖകൾ.pdf/70
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ