ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

ഒരു സ്ത്രീയല്ലെന്നും സുപ്രസിദ്ധദേശഭക്തനും അനേകം ലഘുലേഖകളുടെ കൎത്താവുമായ ശ്രീജിത്ത് പങ്കജനാഭമേനോൻ അവർകളുടെ ചുരുക്കപ്പേർ ആണെന്നും, വിവരമുള്ളവക്കൊക്കെ അറിയാം. മിസ്റ്റർ മേനോൻ ഇപ്പോൾ തിരുവല്ലാത്താലൂക്കിൽ കുമരകത്തു ഒരു മാതൃകാ കോഴിത്തോട്ടം സ്ഥാപിച്ചു നടത്തിവരികയാണ്.

"പ്രീതി"


സർ,

'പ്രീതി' എന്ന പേരിൽ താങ്കളുടെ വിലയേറിയ പത്രസ്ഥലം മിനക്കെടുത്തിക്കണ്ട വിദ്വാന്റെ ഭൂമിശാസ്ത്രപരിജ്ഞാനം കണ്ണൻചിരട്ടയിലെ വെള്ളം പോലെ ഇരിക്കുന്നു. നാലാം ക്ലാസ്സിൽ പഠിക്കുന്ന പൈതങ്ങൾക്കുപോലും കുമരകം തിരുവല്ലാത്താലൂക്കില്ലാ അതിനടുത്ത കോട്ടയം താലൂക്കിലാണ് ഉൾപ്പെടുന്നത് എന്നു വൃത്തിയായി അറിയാം. ഈ വിവരം പ്രീതിയെ തെരിയപ്പെടുത്തണമെന്നപേക്ഷ

"കെ. കെ. എസ്സ്."


സർ,

ഈ നാട്ടിലെ നാലാം ക്ലാസ്സുകളിൽ തിരുവിതാംകൂർ ഭൂമിശാസ്ത്രം പാഠ്യ വിഷയമാകുന്നില്ലാ എന്നു കെ.കെ. എസ്സ്. മുതലായ കിഞ്ചിജ്ഞന്മാർ മനസ്സിലാക്കിയിരുന്നാൽ നന്ന്.

"ഒരു അദ്ധ്യാപകൻ."


"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/74&oldid=224284" എന്ന താളിൽനിന്ന് ശേഖരിച്ചത്