ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഭിപ്രായത്തിനു്

പത്രങ്ങൾ, മാസികകൾ മുതലായ പ്രസിദ്ധീകരണങ്ങളുടെ 'വിലയേറിയ' അഭിപ്രായത്തിനായി പുസ്തകങ്ങൾ അയച്ചുകൊടുക്കുന്നതുപോലെ പൊതുജനങ്ങളുടെ ഉപയോഗത്തിനെന്ന സങ്കല്പത്തോടെ നിൎമ്മിക്കപ്പെടുന്ന മറ്റു വസ്തുക്കളും അവയുടെ നിമ്മാതാക്കളോ വില്പനാധികൃതാരോ അയയ്ക്കുന്ന പതിവുള്ളതായി തോന്നുന്നില്ല. പത്രങ്ങൾ വല്ലപ്പോഴും ഒരു കലണ്ടറോ, ആൽബമോ കൈപ്പറ്റി നന്ദി പറയാറു പതിവുണ്ടെങ്കിലും ഈ വകകളെയും പുസ്തകത്തിന്റെ അകന്ന കൂറുകാരായി ഗണിക്കാവുന്നതേയുള്ളൂ. എന്നാലും പരസ്യം കൊണ്ടുമാത്രം ചിലവഴിയേണ്ട മറ്റു സാമാനങ്ങളൊന്നും തന്നെ അഭിപ്രായത്തിനായി പത്രങ്ങൾക്കയച്ചുകൊടുക്കാത്തത് ഒരു പോരായ്മയും അവയുണ്ടാക്കി വില്ക്കുന്നവരുടെ ഹ്രസ്വദൃഷ്ടിക്ക് ഉദാഹരണവും ആണെന്നു പറയേണ്ടിയിരിക്കുന്നു. വസ്ത്രങ്ങളും, സോപ്പുണ്ടാക്കുന്നവർ സോപ്പുകളും, മരസാമാനം നിൎമ്മിക്കുന്നവർ ആവക സാമാനങ്ങളും ഇങ്ങനെ ഓരോ സാധനങ്ങൾ പത്രക്കാർക്കയച്ചുകൊടുത്തിരുന്നു എങ്കിൽ ചിലവുകൂടാതെയുള്ള ഒരു പരസ്യം തങ്ങൾക്കും ലഭിക്കുമായിരുന്നു. ഈ ഓൎമ്മയോടുകൂടി വ്യവസായ പ്രവർത്തകന്മാർ ഇനിമേലെങ്കിലും പ്രവർത്തിച്ചുകാണണമെന്നാശിച്ചുംകൊണ്ട് അത്തരത്തിൽ ചില വസ്തുക്കളുടെ നിരൂപണങ്ങൾ മാതൃകയായി താഴെ ഉദ്ധരിച്ചുകൊള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/9&oldid=221607" എന്ന താളിൽനിന്ന് ശേഖരിച്ചത്